ഹോംങ്കോംഗ്: 2015 ല്‍ നടക്കാനിരിക്കുന്ന അടുത്ത ക്രിക്കറ്റ്‌ലോകകപ്പിലും 14 ടീമുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഐ.സി.സി വ്യക്തമാക്കി. ഇതോടെ അടുത്ത ലോകകപ്പില്‍ ഐ.സി.സിയില്‍ അംഗങ്ങളായ നാല് രാജ്യങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചു.
കഴിഞ്ഞ ലോകകപ്പില്‍ പങ്കെടുത്ത അംഗരാജ്യങ്ങളുടെ പ്രകടനം മോശമായതിനെ തുടര്‍ന്ന് ടീമുകളുടെ എണ്ണം പത്തായി കുറയ്ക്കാന്‍ ഐ.സി.സി തീരുമാനിച്ചിരുന്നു. ഇതുവഴി ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം കുറയ്ക്കാനാവുമെന്ന് വിലയിരുത്തിയ ഐ.സി.സിയ്ക്ക് പിന്തുണയുമായി ചില ടീമുകളുടെ നായകന്‍മാരും രംഗത്തെത്തിയിരുന്നു. എന്നാല്‍ അംഗരാജ്യങ്ങളളെ ഒഴിവാക്കുന്നതിനിനെതിരെ കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ശ്രദ്ധേയരായ അയര്‍ലന്‍ഡ് അടക്കമുള്ള ടീമുകള്‍ രംഗത്തെത്തി.
2015ല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായാണ് ലോകകപ്പ് അരങ്ങേറുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല