സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം, ചൈന മുഖം കറുപ്പിക്കുന്നു. ആണവ വിതരണ ഗ്രൂപ്പില്‍ പുതിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ കൂടുതല്‍ പര്‍ച്ചകള്‍ ആവശ്യമാണെന്ന് ചൈന അഭിപ്രായപ്പെട്ടു. ഇന്ത്യ എന്‍.എസ്.ജി. അംഗത്വം ലഭിക്കാനായി നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ പുതിയ നീക്കം.
ഇന്ത്യയുടെ എന്‍.എസ്.ജി. അംഗത്വത്തിനുള്ള നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്കിയ അമേരിക്കയുടെ നിലപാടിനെ ചൈന ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. ഇതിന് പുറമേ ഇന്ത്യയെ ഉള്‍പ്പെടുത്തിയാല്‍ പാക്കിസ്ഥാനും എന്‍.എസ്.ജി.യില്‍ അംഗത്വം നല്‍കണമെന്ന വാദവും ചൈന മുന്നോട്ടുവച്ചിട്ടുണ്ട്. നിലവില്‍ അമേരിക്കയും, ചൈനയും ഉള്‍പ്പെടെ 48 രാജ്യങ്ങളാണ് എന്‍.എസ്.ജി.യില്‍ അംഗങ്ങളായി ഉള്ളത്.
എന്നാല്‍ ഇന്ത്യയുടെ അംഗത്വത്തെ ന്യൂസിലന്റ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും എതിര്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
എന്‍.എസ്.ജി.യില്‍ അംഗത്വം വേണമെന്ന് ഇന്ത്യ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ അപേക്ഷയില്‍ വിയന്നയില്‍ ചേര്‍ന്ന ആണവ വിതരണ ഗ്രൂപ്പിന്റെ യോഗം തീരുമാനമെടുത്തില്ല.
ദക്ഷിണ കൊറിയയില്‍ ചേരുന്ന എന്‍.എസ്.ജി.യുടെ പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യയുടെ അപേക്ഷ പരിഗണിക്കും എന്നാണ് എന്‍.എസ്.ജി.യുടെ അന്തിമ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല