സഖറിയ പുത്തന്‍കളം: കവന്‍ട്രി: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ യുകെയിലെ ക്നാനായക്കാര്‍ ആവേശത്തിമിര്‍പ്പിലായി. ഈ മാസം 25ന് കവന്‍ട്രിയിലെ സ്പോര്‍ട്സ് കണക്ഷന്സ് സെന്ററില്‍ നടത്തപ്പെടുന്ന യുകെകെസിഎ കണ്വന്ഷനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡന്റ് ബിജു മടുക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര എന്നിവര്‍ അറിയിച്ചു.
യുകെയിലെ ക്നാനായ യൂണിറ്റുകളിലെ പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇത്തവണ ാ്രപര്ഥനാഗാനം ആലപിക്കുന്നത്. ബര്‍മിംഗ്ഹാം യൂണിറ്റിലെ കോട്ടയം ജോയി കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം വാട്സ് ആപ് വഴിയും കണ്വന്ഷന് ദിവസവും നല്‍കുന്നതാണ്.
പ്രാര്‍ത്ഥനാഗാനത്തില്‍ പങ്കാളിയാകുവാന്‍ താത്പര്യമുള്ള കുട്ടികള്‍ യൂണിറ്റ് സെക്രട്ടറി മുഖാന്തിരം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഇതേസമയം ഇത്തവണ എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടി റാലി മത്സരം മൂന്നു കാറ്റഗറിയായി നടത്തപ്പെടുമ്പോള്‍ യൂണിറ്റുകളില്‍ ആവേശോജ്വലമായ ഒരുക്കങ്ങളാണ് നടത്തപ്പെടുന്നത്. റാലിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുവാന്‍ വേണ്ടി യൂണിറ്റുകള്‍ എല്ലാം ആവേശോജ്വലമായ ഒരുക്കത്തിലാണ്. ക്രിസ്റ്റല്‍ ജൂബിലി കണ്‍വന്‍ഷനിലെ റാലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സമ്മാനം നേടാനുള്ള തയാറെടുപ്പിലാണ് എല്ലാ യൂണിറ്റുകളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല