സ്വന്തം ലേഖകന്‍: അന്യഗ്രഹജീവികളുമായി സംസാരിക്കാന്‍ ഇനിയും കാത്തിരിക്കണം 1500 വര്‍ഷം. ഹോളിവുഡിന്റേയും ശാസ്ത്ര നോവലുകളുടേയും സ്വപ്നം യാഥാര്‍ഥ്യമാകാന്‍ ഇനിയും 1500 വര്‍ഷം കാത്തിരിക്കനമെന്ന് പറയുന്നത് അമേരിക്കയിലെ കേര്‍ണല്‍ സര്‍വകലാശാലയിലെ ബഹിരാകാശ ഗവേഷകരാണ്.
പ്രപഞ്ചം നാം കരുതിയതിനെക്കാളും വിശാലമാണെന്നും അതുകൊണ്ടുതന്നെ ഒരു ഭൗമേതര ജീവന് ഭൂമിയിലത്തൊന്‍ കാലങ്ങള്‍ വേണ്ടിവരുമെന്നും സര്‍വകലാശാലയിലെ ഇവാന് സോളംനൈഡ്സ് പറയുന്നു. കഴിഞ്ഞ 60 വര്‍ഷത്തിലധികമായി ഭൂമിക്കു പുറത്തുള്ള ജീവനെത്തേടിയുള്ള യാത്രയിലാണ് ശാസ്ത്രലോകം.
ഭൂമിയില്‍നിന്ന് റേഡിയോ സിഗ്നലുകളും മറ്റും അയച്ചാണ് ഭൂമിയിലെ ജീവന്റെ സാന്നിധ്യം അന്യഗ്രഹജീവികളെ അറിയിക്കാന്‍ ഗവേഷകര്‍ ശ്രമിക്കുന്നത്. ഈ സിഗ്നലുകള്‍ കോഡ് ഭാഷയിലാണ്. ഭൂമിയില്‍നിന്ന് 80 പ്രകാശ വര്‍ഷം അകലെയുള്ള 8000 ത്തിലധികം നക്ഷത്രങ്ങളിലേക്ക് ഈ സിഗ്നലുകള്‍ ഇതിനകം എത്തിയിട്ടുണ്ട്.
ഈ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളില്‍ ജീവന് പതിയിരിക്കുന്നുവെങ്കില്‍ അവക്ക് ഈ സിഗ്നലുകളെ തിരിച്ചറിയാനാകും. എന്നാല്‍, ആകാശഗംഗയില്‍ മാത്രം കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ടായിരിക്കെ, ഈ സിഗ്നലുകള്‍കൊണ്ടു മാത്രം അന്യഗ്രഹ ജീവികളെ ഭൂമിയിലത്തെിക്കാന്‍ കഴിയില്ലെന്ന് സോളംനൈഡ്സ് പറയുന്നു. അതുകൊണ്ടുതന്നെ, ഈ പരീക്ഷണവുമായി മാത്രം മുന്നോട്ടു നീങ്ങിയാല്‍ പോലും 1500 വര്‍ഷമെങ്കിലും നാം ഇനിയും കാത്തിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല