അലക്‌സ് വര്‍ഗീസ്: ഡെര്‍ബി ബാറ്റ്മിന്റന്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഓള്‍ യുകെ ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് ജൂലൈ 9ന് ഡര്‍ബിയില്‍. ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന മൂന്നാമത് ഓള്‍ യുകെ ഇന്‍ര്‍മീഡിയേറ്റ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 9, ശനിയാഴ്ച ഡെര്‍ബി റോള്‍സ് റോയ്‌സ് ലെഷര്‍ സെന്ററില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകുന്നേരം 3 വരെയാണ് ടൂര്‍ണമെന്റ് നടക്കുക.
വിജയികള്‍ക്ക് ഒന്നാം സമ്മാനം 200 പൗണ്ടും രണ്ടാം സമ്മാനമായി 100 പൗണ്ടും മൂന്നാം സമ്മാനമായി 75 പൗണ്ടുമാണ് ലഭിക്കുന്നത്. 25 പൗണ്ട് ആയിരിക്കും രജിസ്‌ട്രേഷന്‍ ഫീസ്. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക.
മില്‍ട്ടന്‍ ഡെര്‍ബി 07878510536
ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Rolls Roycee Leisure Cetnre
Derby
DE 24 9HY
അലക്‌സ് വര്‍ഗീസ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല