സ്വന്തം ലേഖകന്‍: ലൈംഗിക അടിമകളായി കുട്ടികള്‍, അഫ്ഗാന് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി താലിബാന് വലവിരിക്കുന്നു. തേന്‍ കെണികള്‍ എന്നറിയപ്പെടുന്ന ഈ കുട്ടികള്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ക്ക് കുട്ടികളോടുള്ള ലൈംഗിക ആകര്‍ഷണത്തെ മുതലെടുത്താണ് നുഴഞ്ഞുകയറുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദക്ഷിണ പഫ്ഗാനിലെ ഉറുസ്ഗന്‍ പ്രവിശ്യയിലാണ് ഈ ആക്രമണ രീതി താലിബാന് പരീക്ഷിക്കുന്നത്.
അഫ്ഗാനിസ്താനില്‍ ബാല ലൈംഗിക അടിമകളെ ഉന്നത ഓഫീസര്‍ ഉപയോഗിക്കുന്നത് പതിവാണ്. ഇതു മുതലാക്കി കഴിഞ്ഞ രണ്ടുവര്‍ഷമായി താലിബാന് ബചാല ലൈംഗിക തൊഴിലാളികളെ ആക്രമണത്തിന് ഉപയോഗിക്കുകയാണ്. നൂറുകണക്കിന് പോലീസുകാരാണ് ഇത്തരം ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു.
‘
മീശ മുളയ്ക്കാത്ത സുന്ദരന്‍ പയ്യന്മാരെ’യാണ് താലിബാന് ഇതിനായി തെരഞ്ഞെടുക്കുന്നത്. ചെക്ക്പോസ്റ്റുകളില്‍ ആക്രമണം നടത്തുന്നതിനും പോലീസിന് മയക്കുമരുന്നും വിഷവും നല്‍കുന്നതിനും ഇവരെ ഉപയോഗിക്കുന്നു. ബാല ലൈംഗിക അടിമകളായ ഇവര്‍ക്ക് ചെക്ക്പോസ്റ്റുകളില്‍ കടന്നുചെല്ലാന്‍ പോലീസിന്റെ വിലക്കില്ല. ഈ അവസരം മുതലാക്കി ഇരുളിന്റെ മറവില്‍ എത്തുന്ന കുട്ടികള്‍ താലിബാന് നിര്‍ദേശ പ്രകാരം ചാവേര്‍ സ്ഫോടനവും വെടിവയ്പും നടത്തുകയും പോലീസിന്റെ ആയുധങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്നത് പതിവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല