സ്വന്തം ലേഖകന്‍: സെന്‍സര്‍ വിവാദത്തിനു പിന്നാലെ ഉഡ്താ പഞ്ചാബിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്ന് ഇന്റര്‍നെറ്റില്‍. ചിത്രം തിയറ്ററില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ടോറന്റ് വെബ്സൈറ്റുകളിലൂ സിനിമ ചോര്‍ന്നത്. സിനിമ കൂടുതല്‍ പേര് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുമ്പ് ഉഡ്താ പഞ്ചാബിന്റെ സാങ്കേതിക വിഭാഗം ഇത് ഓണ്‍ലൈനില്‍നിന്നു നീക്കം ചെയ്തു.
ഫോര്‍ സെന്‍സര്‍ എന്നെഴുതിയിരിക്കുന്ന ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത് എന്നതിനാല്‍ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ച കോപ്പിയാണ് ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ ഉള്ള പകര്‍പ്പാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
അഭിഷേക് ചൗബേ സംവിധാനം ചെയ്ത ‘ഉഡ്താ പഞ്ചാബ്’ പഞ്ചാബിലെ യുവാക്കള്‍ മയക്കുമരുന്നിന് അടിമകളാകുന്നതിന്റെ കഥയാണ് പറയുന്നത്. ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍, ദില്‍ജിത് ദോസന്ത് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍.
ചിത്രത്തില്‍ നിരവധി കട്ടുകള്‍ നിര്‍ദേശിച്ച സെന്‍സര്‍ ബോര്‍ഡിന്റെ നടപടി വന്‍ വിവാദമായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് അനുരാഗ് കശ്യപ് അടക്കമുള്ള പ്രമുഖര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല