സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എംപിക്ക് വെടിയേറ്റു, ഗുരുതര നിലയിലെന്ന് റിപ്പോര്‍ട്ട്.ലണ്ടനില്‍ നിന്നും 340 കിമി അകലെയുള്ള ബാറ്റലി മേഖലയിലെ എം.പിയായ ജോ കോക്സിനാണ് വെടിയേറ്റത്. ആക്രമി കത്തികൊണ്ട് കുത്തുകയും തുടര്‍ന്ന് വെടിവക്കുകയും ചെയ്ത് എം.പി ഗുരുതര നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലേബര്‍ പാര്‍ട്ടിയുടെ ആദ്യ വനിതാ എംപി കൂടിയാണ് ആക്രമിക്കപ്പെട്ട ജോ കോക്സ്.
സംഭവത്തില്‍ 52 കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 23ന് ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഹിത പരിശോധന നടക്കാനിരിക്കെയാണ് സംഭവം. ഫലസ്തീന്, കാശ്മീര്‍, പാകിസ്താന് തുടങ്ങിയ രാജ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റി ഗ്രൂപ്പിലെ സജീവ പ്രവര്‍ത്തകയാണ് കോക്സ്.
ആക്രമത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ലേബര്‍ പാര്‍ട്ടി നേതാവ് ജേറമി കോര്ബിന് എന്നിവര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. എന്നാല്‍ ആക്രമി കോക്സിനെ ആക്രമിക്കാനുള്ള കാരണം പോലീസ് ഇനിയും പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല