വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിയെട്ടമത് സഹായമായ അരലക്ഷം രൂപ ജലജയ്ക്ക് കൈമാറി. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിയെട്ടമത് സഹായമായ അരലക്ഷം രൂപ കണ്ണൂര്‍ ജില്ലയില്‍ പായം പഞ്ചായത്തില്‍ പെരുങ്കരിയില്‍ താമസിക്കുന്ന ജലജയ്ക്ക് കൈമാറി.വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി റിട്ടയേഡ് ഹെഡ് മാസ്റ്റര്‍ ടോമി ആഞ്ഞിലിതോപ്പില്‍ ജലജയുടെ വീട്ടിലെത്തി തുക കൈമാറി.
കണ്ണൂര്‍ ജില്ലയില്‍ പായം പഞ്ചായത്തില്‍ പെരുങ്കരിയില്‍ താമസിക്കുന്ന ജലജയാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കാന്‍സര്‍ എന്ന മഹാരോഗത്തിന് ചികില്‌സിച്ചുകൊണ്ടിരിക്കുന്നത് .ജലജയുടെ
നട്ടെല്ലിനും ബ്രെസ്റ്റിനും കാന്‍സര്‍ ബാധിച്ചിരിക്കുകയാണ്.കാലിനു വേദനയായിട്ടാണ് ജലജയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്
ചെയ്തത്.
തുടര്‍ന്ന് നടന്ന വിദഗ്ധ പരിശോധനയിലാണ് ജലജയ്ക് കാന്‍സര്‍ ആണെന്നുള്ള വിവരം അറിയാന്‍ കഴിഞ്ഞത്. ഇതുവരെ ചികിത്സയ്ക്കായി 3 ലക്ഷത്തോളം രൂപ ചിലവായി. ജലജയ്ക്ക് ഉടന്‍ ഒരു ഓപ്പറേഷന്‍ നടത്തേണ്ടതുണ്ട് ഇല്ലെങ്കില്‍ ജലജയുടെ ഓര്‍മശക്തി നഷ്ടപെടുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്
അസുഖം മൂലം ജലജയുടെ ഭര്‍ത്താവിനു ജോലിക്ക് പോകുവാന്‍ സാധിക്കുന്നില്ല. രണ്ടു മക്കളില്‍ ഒരാള്‍ കൂലി പണിയെടുത്താണ് കുടുംബം പോറ്റുന്നത്.പക്ഷെ ഈ തുച്ഛമായ തുക കൊണ്ട് ജലജയുടെ ചികിത്സയ്ക്കുള്ള
പണം കണ്ടെത്താന്‍ സാധിക്കുന്നില്ല .ജലജയുടെ ചികിത്സയ്ക്ക് ഒരുമാസം ഏകദേശം 3000 രൂപയൊളം ചിലവ് വരും.
പണമില്ലത്തത് മൂലം ജലജയ്ക്ക് ഇതുവരെ കിമോതെറാപ്പി തുടങ്ങുവാന്‍
സാധിച്ചിട്ടില്ല. തലശ്ശേരി കാന്‍സര്‍ സെന്ററില്‍ ആണ് ജലജയുടെ ചികിത്സ നടത്തികൊണ്ടിരിക്കുന്നത്.അന്നന്ന് വേണ്ടുന്ന അപ്പത്തിനു കഷ്ടപ്പെടുന്ന
ജലജയുടെ കുടുംബത്തിനു ഈ ഭാരിച്ച ചികിത്സയ്ക്കുള്ള പണം
എങ്ങനെകണ്ടെത്തുമെന്നറിയാതെ വലയുകയാണ്.
ബന്ധുക്കാരുടെയും നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇത്രയും നാളും ഈ കുടുംബം പിടിച്ചുനിന്നിരുന്നത്. ജലജയെകുറിച്ച് അറിഞ്ഞ വോക്കിംഗ് കാരുണ്യ നാല്പ്പത്തെട്ടാമത് ധനസഹായം ജലജയ്ക്ക് നല്കുവാന്‍
തീരുമാനിക്കുകയായിരുന്നു. ഈ സംരംഭത്തെ സഹായിച്ചയു.കെ.യിലെ സന്മനസുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യ നന്ദിഅറിയിക്കുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720
web: http://www.wokingkarunya.co.uk/
https://www.facebook.com/pages/WokingKarunyaCharitablesocitey/193751150726688
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല