സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എംപി ജോ കോക്സിന്റെ വധം, തോമസ് മെയ്മര്‍ കുറ്റക്കാരന്‍. പടിഞ്ഞാറന്‍ യോര്‍ക്ഷെയറില്‍ വെടിവെപ്പു നടന്ന ഉടന്‍തന്നെ ഇയാളെ പൊലീസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ചോദ്യം ചെയ്യലിനിടെ യഥാര്‍ഥ പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഇയാള്‍ രാജ്യദ്രോഹികള്‍ക്കുള്ള മരണം, ബ്രിട്ടന്റെ സ്വാതന്ത്ര്യം എന്നാണ് തന്റെ പേരെന്നാണ് പറഞ്ഞത്. അന്വേഷണോദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴും ഇതുതന്നെ ആവര്‍ത്തിക്കുകയായിരുന്നു.
വെടിവെപ്പിനിടെ കോക്സിന്റെ അംഗരക്ഷകനും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ പരിക്ക് ഭേദപ്പെട്ടു വരുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന് തുടരണമെന്നു വാദിക്കുന്ന ഗ്രൂപ്പിനുവേണ്ടി പ്രചാരണം നടത്തുമ്പോഴാണ് സ്വന്തം നിയോജകമണ്ഡലമായ വടക്കന്‍ ഇംഗ്ളണ്ടിലെ ലീഡ്സിനു സമീപമുള്ള ബ്രിസ്റ്റളില്‍ ലേബര്‍ എംപി കോക്സിനെ അക്രമി വെടിവച്ചും കുത്തിയും കൊലപ്പെടുത്തിയത്.
കോക്സിനു നേരത്തെയും ഭീഷണിസന്ദേശങ്ങള്‍ ലഭിച്ചിരുന്നു.അറസ്റ്റിലായ അക്രമി തോമസ് മെയര്‍(52) നവനാസി ഗ്രൂപ്പുകളുമായി ബന്ധം പുലര്ത്തിയിരുന്നയാളാണെന്നു പറയപ്പെടുന്നു. തോക്കു നിര്‍മാണത്തെക്കുറിച്ചുള്ള പുസ്തകം ഇയാള്‍ നേരത്തെ വാങ്ങിയതായും വ്യക്തമായിട്ടുണ്ട്.
എന്നാല്‍ കോക്സിനെ വധിക്കാന്‍ പ്രതിയെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. കോക്സിനെ വധിച്ചത് യൂറോപ്യന്‍ യൂണിയന് വിടണമെന്നു വാദിക്കുന്നവര്‍ക്ക് തിരിച്ചടിയാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല