സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്സിനുമേല്‍ കരിനിഴല്‍ പരത്തി ബ്രസീലില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ. ആഗസ്റ്റ് അഞ്ചിന് ഒളിമ്പിക്സ് തുടങ്ങാനിരിക്കെ ഗവര്‍ണര്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഒരുക്കങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒളിമ്പിക്സിന് മുന്നോടിയായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുക അനുവദിക്കണമെന്നും ഗവര്‍ണര്‍ അറിയിച്ചു.
എണ്ണ വിലയിലുണ്ടായ ആഗോളത്തകര്ച്ചയാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ബ്രസീല്‍ ഇടക്കാല പ്രസിഡന്റ് മൈക്കല്‍ ടെമര്‍ പറഞ്ഞു. ഒളിമ്പിക്സിന് അഞ്ച് ലക്ഷം വിദേശ സന്ദര്‍ശകരെയാണ് ബ്രസീല്‍ പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒളിമ്പിക്സ് എങ്ങനെ സംഘടിപ്പിക്കുമെന്നാണ് ഒളിമ്പിക് കമ്മിറ്റി ആശങ്കപ്പെടുന്നത്. ദില്‍മ റൂസഫിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്തതിനു ശേഷുള്ള രാഷ്ട്രീയ പ്രതിസന്ധിക്കൊപ്പമാണ് കഴിഞ്ഞ ഒരു വര്‍ഷമായി വിടാതെ പിന്തുടരുന്ന സാമ്പത്തിക പ്രതിസന്ധിയും ബ്രസീലിന് തലവേദനയാവുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല