സ്വന്തം ലേഖകന്‍: ബ്രസല്‍സില്‍ വന്‍ ഭീകരവേട്ട, യൂറോ കപ്പ് ലക്ഷ്യമിട്ടെത്തിയ 12 ഭീകരര്‍ പിടിയില്‍. യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ബെല്‍ജിയത്തിലും ഫ്രാന്‍സിലും തീവ്രവാദികള്‍ ആക്രമണം നടത്തിയേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെത്തുടര്‍ന്നു പ്രതിരോധ, നീതിന്യായ, ആഭ്യന്തരമന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. സംശയത്തിന്റെ പേരില്‍ 40 പേരെ ചോദ്യംചെയ്തിരുന്നു. ഇവരില്‍ 12 പേരെ പിന്നീട് അറസ്റ്റ്ചെയ്തെന്ന് ബെല്‍ജിയന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. പിടികൂടിയവരില്‍ നിന്ന് ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ കണ്ടെടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂറോകപ്പ് ഫുട്ബോള്‍ മത്സരത്തിനിടെ ആക്രമണം നടത്താനാണ് അറസ്റ്റിലായവര്‍ ശ്രമിച്ചിരുന്നതെന്ന് പ്രാദേശിക ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലും യൂറോപ്പിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ബ്രസല്‍സില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 32 പേരും നവംബറില്‍ പാരീസില്‍ നടന്ന ആക്രമണത്തില്‍ 130 പേരും കൊല്ലപ്പെട്ടിരുന്നു. രണ്ട് ആക്രമണങ്ങളും നടത്തിയത് സമാനമായ രീതിയിലാണെന്നും അന്വേഷണത്തില്‍ തെളിങഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല