സ്വന്തം ലേഖകന്‍: വികിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാജിന്റെ അഭയാര്‍ഥി ജീവതത്തിന്റെ അഞ്ചു വര്‍ഷങ്ങള്‍. ലൈംഗികാപവാദ കേസില്‍ കുറ്റാരോപിതനായ വികിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് എക്വഡോര്‍ എംബസിയിലാണ് അഭയാര്‍ഥിയായി അഞ്ചു വര്‍ഷം തികച്ചത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുള്ള അറസ്റ്റ് വാറന്റിനെതിരെയാണ് അസാന്‍ജ് എംബസിയില്‍ അഭയംതേടിയത്. അറസ്റ്റ് വാറന്റ് സുപ്രീംകോടതി ശരിവെച്ചിരുന്നു. എന്നാല്‍, പീഡന ആരോപണം അസാന്‍ജ് നിഷേധിക്കുകയും ചെയ്തു. തനിക്കെതിരായ അറസ്റ്റ് വാറന്റ് നിലനില്ക്കുന്നതില് അസാന്‍ജ് കുപിതനാണെന്ന് അഭിഭാഷകര്‍ പറഞ്ഞു.
ശൂന്യാകാശത്തുള്ള താമസംപോലെയാണ് എംബസിയിലേതെന്നാണ് അസാന്‍ജിന്റെ വാദം. താമസിക്കുന്ന ചെറിയ മുറി കിടക്കാനും ഓഫിസ് ജോലികള്‍ക്കും വ്യായാമം ചെയ്യാനുമുള്ള ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വാര്‍ഷികത്തിന്റെ ഭാഗമായി അസാന്‍ജിന് പിന്തുണയറിയിച്ച് ലണ്ടനില്‍ പാട്ടി സ്മിത്ത്, ബ്രിയാന്‍ ഇനെ, മിഖായേല്‍ മൂര്‍, നോം ചോംസ്കി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല