സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ വിമാന ഇന്ധനവില 1.99 ശതമാനം കൂട്ടി. ഇതേത്തുടര്‍ന്ന് പ്രമുഖ വിമാനക്കമ്പനികളായ കിങ് ഫിഷറും ജെറ്റ് എയര്‍വെയ്സും ടിക്കറ്റ് നിരക്ക് കൂട്ടി. ഇന്ധന സര്‍ച്ചാര്‍ജായി 200 രൂപ അധികം ഈടാക്കും. വിലവര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് നിലവില്‍ വന്നത്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരാന്‍ തുടങ്ങിയ ഒക്ടോബര്‍ മുതല്‍ ഇത് ആറാം തവണയാണ് എണ്ണകമ്പനികള്‍ വിമാന ഇന്ധനവില കൂട്ടുന്നത്. ഡിസംബര്‍ 15-ന് വില 3.6 ശതമാനം ഉയര്‍ത്തിയതിന് പിന്നാലെയാണ് പുതിയ വര്‍ധന. 750 കി.മീ. വരെയുള്ള യാത്രയ്ക്ക് 100 രൂപയും അതിനുമുകളില്‍ 200 രൂപയുമാണ് വിമാന കമ്പനികള്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. യാത്രക്കൂലി കൂട്ടുന്നതിനെപ്പറ്റി എയര്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല