സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ പ്രളയക്കെടുതി, മരണം 35 കവിഞ്ഞു, കനത്ത നാശനഷ്ടം. സെന്‍ട്രല്‍ ജാവാ പ്രവിശ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 35 പേര്‍ മരിച്ചു.14 പേര്‍ക്കു പരിക്കേറ്റു. 25 പേരെ കാണാതായി.
31 പേര്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നാണു മരിച്ചത്. നൂ റുകണക്കിനു വീടുകളും വാഹനങ്ങളും മണ്ണിനടിയിലായി. രണ്ടുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ 16 പട്ടണങ്ങളാണു മുങ്ങിയത്.
പുര്‍വോറെജോയിലെ ബോഗോവൊന്റോ നദി കരകവിഞ്ഞ് ഒഴുകിയതിനെത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്കി. ദുരന്തനിവാരണ സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മൂന്നുദിവസംമുമ്പ് പശ്ചിമ സുമാത്രയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിനാളുകളെ മാറ്റിപാര്‍പ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല