സ്വന്തം ലേഖകന്‍: കമ്മട്ടിപ്പാടത്തിനും വ്യാജനിറങ്ങി, നിര്‍മാതാക്കള്‍ നിയമ നടപടിക്ക്. ദുല്‍ഖര്‍ സല്മാന് നായകനായ രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിന്റെ വ്യാജപതിപ്പ് ഫേസ്ബുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. ചിത്രം തീയേറ്ററില്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നതിനിടെതാണ് വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്.
നൂറിലേറേ പേരാണ് ഇതിനോടകം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ബാല്‍ക്കണി പിക്ചേഴ്സ് എന്റര്ടെയിന്റ്മെന്റ് എന്ന ഫെയ്സ്ബുക്ക് പേജാണ് കമ്മട്ടിപ്പാട്ടം, കലി എന്ന സിനിമകളുടെ വ്യാജന് ഫേയ്സ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
മികച്ച കളക്ഷനൊപ്പം നിരൂപക ശ്രദ്ധയും പിടിച്ചുപറ്റിയ ചിത്രമായിരുന്നു കമ്മട്ടിപ്പാടം. നിവില്പോളി ചിത്രം ‘പ്രേമ’ ത്തിന്റെ വ്യാജപതിപ്പുകളും ഇത്തരത്തില്‍ ഫേസ്ബുക്കിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല