സ്വന്തം ലേഖകന്‍: രണ്ടര മണിക്കൂറില്‍ 700 കിലോമീറ്റര്‍, ഡല്‍ഹി, വാരണാസി ബുള്ളറ്റ് ട്രെയില്‍ വരുന്നു. മുംബൈഅഹമ്മദാബാദ് ഇടനാഴിക്ക് പിന്നാലെ വാരണാസിയിലേക്കും അതിവേഗ തീവണ്ടി കുതിച്ചെത്തുന്നു. കേവലം രണ്ടര മണിക്കൂര്‍ കൊണ്ട് 700 കിലോമീറ്റര്‍ സഞ്ചരിക്കുന്ന രണ്ടാമത്തെ ബുള്ളറ്റ് ട്രെയിനാണ് വരുന്നത്. 782 കിലോ മീറ്ററുകള്‍ താണ്ടാന്‍ വെറും രണ്ട് മണിക്കൂര്‍ 40 മിനിറ്റാണ് അടുത്ത ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന തീവണ്ടി എടുക്കുക.
ഡല്‍ഹി കൊല്‍ക്കത്ത അതിവേഗ ഇടനാഴിയുടെ ഭാഗമായ ഈ പാതയ്ക്കാകും മുംബൈഅഹമ്മദാബാദ് പാതയ്ക്ക് ശേഷമുള്ള പ്രധാന മുന്‍ഗണന. ഡല്‍ഹി വാരണാസി പാത അലിഗഡ്, ആഗ്ര, കാണ്‍പൂര്‍, ലക്‌നൗ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നത് കൂടിയായിരിക്കും. യുപി തെരഞ്ഞെടുപ്പിന് മുമ്പായി ഇത് നടപ്പിലാക്കി വികസന ചര്‍ച്ച തുടങ്ങി വെയ്ക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ 506 കിലോമീറ്റര്‍ വരുന്ന ഡല്‍ഹി ലക്‌നൗ യാത്രയ്ക്ക് വെറും ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രമേ വേണ്ടി വരു.
അതുപോലെ തന്നെ ഡല്‍ഹിക്കും കൊല്‍ക്കത്തയ്ക്കും ഇടയിലുള്ള 1513 കിലോമീറ്റര്‍ വെറും അഞ്ചു മണിക്കൂറിനകത്ത് താണ്ടാനുമാകും. പദ്ധതിയുടെ സാദ്ധ്യതാ പഠനത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള സ്പാനിഷ് സ്ഥാപനം ഇടക്കാല റിപ്പോര്‍ട്ടിന്‍മേല്‍ റെയില്‍വേ ബോര്‍ഡുമായി ചര്‍ച്ച നടത്തി. നവംബറില്‍ ഇതിന്റെ ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല