1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2016

അനീഷ് ജോണ്‍: യുക്മ സ്റ്റേജ് നാദ വിനീത ഹാസ്യം കേരളത്തില്‍ നിന്നുള്ള പ്രഗത്ഭരായ പ്രതിഭകളെ അണി നിരത്തി കൊണ്ടു അദ്ഭുതകരമായ പ്രകടനകളാല്‍ യു കെ മലയാളികളുടെ മനം കവര്‍ന്നു . യു കെ യില്‍ മൂന്നു സ്ഥലങ്ങളില്‍ ആണ് ഷോ നടന്നത് . വിനീത് ശ്രീനിവാസന്‍ , നാദിര്ഷ , വൈക്കം വിജയലക്ഷ്മി , പാഷാണം ഷാജി , കാഞ്ഞിരമറ്റം പ്രശാന്ത് , വീണ നായര്‍ , രഞ്ജിനി ജോസ് , ജുഗ്‌ലെര്‍ വിനോദ് , നാട്ടില്‍ നിന്നുള്ള പ്രശസ്തനായ കീ ബോര്‍ഡ് പ്ലെയര്‍ , ബിജു പൗലോസ് , പെര്‍കഷന്‍ വിദഗ്ധന്‍ സുനി , കൂടാതെ യു കെയില്‍ നിന്നുള്ള തബലിസ്‌റ് വിനോദ് നവധാര എന്നിവരായിരുന്നു ടീമംഗങ്ങള്‍. കൂടാതെ പ്രശസ്ത സൗണ്ട് എന്‍ജിനീയര്‍ ടെന്നിസണ്‍ കുടി ആയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതം തീര്‍ക്കുക ആയിരുന്നു ഇവര്‍ .ഈ കഴിഞ്ഞ 17 , 18 , 19 തീയതികളില്‍ ആയിരുന്നു ഷോ , ലണ്ടന്‍ , ലെസ്റ്റര്‍ മാഞ്ചെസ്റ്റെര്‍ എന്നി മൂന്നു സ്ഥലങ്ങളില്‍ ആയിരുന്നു സ്റ്റേജുകളും തീരുമാനിച്ചത് .

ലണ്ടനിലെ മികച്ച ഹാളില്‍ ആയിരുന്നു പരിപാടികള്‍ അരങ്ങേറിയത് . ലണ്ടനില്‍ തിരക്കു നിയന്ത്രിക്കാന്‍ നന്നേ പാട് പെട്ടു . രണ്ടു ദിവസം മുന്‍പെത്തിയ താരങ്ങള്‍ കൃത്യതയാര്‍ന്ന പരിശീലനം കൊണ്ടു മികച്ച ഒരു പരിപാടി വാര്‍ത്തെടുക്കുക ആയിരുന്നു . പാട്ടും സ്‌കിറ്റും , ആവേശം ഉതിര്‍ത്ത ജുഗ്ഗ്‌ലീങ്ങും എല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ വിസ്മയ കാഴ്ച തീര്‍ത്തു യു കെ മലയാളികളെ കൈയില്‍ എടുക്കുകയായിരുന്നു എന്നു എടുത്തു പറയേണ്ട കാര്യം ഇല്ല . ലണ്ടനില്‍ ജെയ്‌സണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഫ്രെണ്ട്‌സ് ഓഫ് ലണ്ടനും സ്വയം ഒരുമിച്ചു ചേര്‍ന്ന നടത്തിയ പരിപാടിയില്‍ വന്‍ ജനത്തിരക്കായിരുന്നു ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ വേദിയില്‍ ആവേശ ത്തിമിര്‍പ്പായി മാറി ആദ്യ ഷോ.

ലെസ്റ്ററില്‍ ലെസ്റ്റര്‍ കേരള കംമ്യുനിട്ടിയുടെയും ഈസ്‌റ് ആന്‍ഡ് വെസ്‌റ് മിഡ്‌ലാന്‍ഡ്‌സ് യുക്മ റീജിയന്റെയും സംയുക്ത നേതൃത്വത്തില്‍ ആയിരുന്നു ഷോ നടത്തിയത് യുക്മയുടെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ രണ്ടിന്റെ ഗ്രാന്‍ഡ് ഫൈനലായും ലെസ്റ്ററില്‍ മെഹര്‍ സെന്ററില്‍ അരങ്ങേറി ഏകദേശം ആയിരത്തി ആറു നൂറോളം കാണികളുടെ സാനിധ്യത്തില്‍ നടന്ന മത്സരം നാദിര്ഷ വിനീത് ശ്രീനിവാസന്‍ , രഞ്ജിനി ജോസ് എന്നിവര്‍ ജഡ്ജ് ചെയ്ത പരിപാടിയില്‍ അനു ചന്ദ്ര ഒന്നാം സ്ഥാനം നേടി മാഞ്ചസ്റ്ററിലെ സ്റ്റോക്‌പോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ , യു കെയിലെ തന്നേയ് മികച്ച തീയേറ്ററുകളില്‍ ഒന്നാണ് അതു കൊണ്ടു തന്നെ ഏറ്റവും ഗംഭീരം ആയി അവതരിപ്പിക്കാന്‍ കഴിഞ്ഞത് മാഞ്ചസ്റ്ററില്‍ ആസ്വാദകാര്‍ക്ക് പുത്തന്‍ അനുഭവം ആയി . അലീന സജീഷ് രണ്ടാം സ്ഥാനം നേടി , ഡോ വിപിന്‍ മുന്നും സത്യനാരായണന്‍ , സന്ദീപ് കുമാര്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനം നേടി. പരിപാടിയില്‍ തന്നെ പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കുകയും ചെയ്തു .


ഏറ്റവും അധികം ആളുകള്‍ പങ്കെടുത്ത ഷോയും ജനശ്രദ്ധ ആകര്ഷിച്ചതും ലെസ്റ്ററില്‍ മെഹര്‍ സെന്ററില്‍ നടന്ന പരിപാടി ആയിരുന്നു രണ്ടായിരത്തില്‍ അധികം ആളുകള്‍ തിങ്ങി നിറഞ്ഞ വേദി ലെസ്റ്റര്‍ കേരള കംമ്യുനിട്ടിക്ക് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചു മാഞ്ചെസ്റ്റെറില്‍ എത്തിയപ്പോള്‍ ഏറ്റവും മുന്തിയ സൗകര്യങ്ങളോടു കൂടിയ വേദി എന്ന നിലയില്‍ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടു യുക്മ നോര്‍ത് വെസ്‌റ് റീജിയന്റെ ആഭിമുഖ്യത്തില്‍ ആയിരുന്നു മാഞ്ചസ്റ്ററിലെ സ്റ്റോക്‌പോര്‍ട്ടില്‍ പരിപാടി സംഘടിപ്പിക്കപ്പെട്ടത് .ഇന്നലെയും മിനിഞ്ഞാന്നും ആയി പൂര്‍ണ്ണ സംസ്!തൃപ്തിയോടെയാണ് ജനപ്രിയ താരങ്ങള്‍ മടങ്ങിയത് ഇത്ര അധികം സ്‌നേഹാദരവിന് നന്ദി എന്നുള്ള വിനീത് ശ്രീനിവാസന്റെ വാക്കുകള്‍ യു കെ മലയാളികള്‍ക്ക് അഭിമാനം സമ്മാനിക്കും തീര്‍ച്ച

യുക്മ സഹയാത്രികന്‍ ബിജു മുന്നാനപള്ളിയുടെ ചിത്രങ്ങള്‍

https://www.facebook.com/bijuthomasthomas/media_set?set=a.10208439206210384.1073741934.1613326385&്യേുe=3&pnref=story

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.