1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2016

സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യക്ക് മെലിഞ്ഞ സുന്ദരികളെ മതി, ഭാരമുള്ള എയര്‍ഹോസ്റ്റസുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. ഭാരം കൂടിയതിന്റെ പേരില്‍ 130 ജീവനക്കാരെയാണ് എയര്‍ ഇന്ത്യ ഈയടുത്ത കാലത്ത് പിരിച്ചു വിട്ടത്. പല തവണ നിര്‍ദേശം നല്‍കിട്ടും ശരീര സൗന്ദര്യം വീണ്ടെടുക്കാന്‍ കഴിയാത്ത ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

പിരിച്ചുവിട്ടവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. ഭാരം കുറക്കാന്‍ കഴിയാത്തവരോടു വോളണ്ടറി റിട്ടയര്‍മെന്റ് എടുക്കാന്‍ എയര്‍ ഇന്ത്യ അവിശ്യപ്പെടുകയായിരുന്നു.3500 എയര്‍ഇന്ത്യ ജീവനക്കാരില്‍ 600 പേരും പൊണ്ണത്തടിയുള്ളവരാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ ജീവനക്കാര്‍ക്ക് ശരീര ഭാരം കുറയ്ക്കാന്‍ നിര്‍ദേശം നില്‍കിരുന്നു. അമിതമായി ഭാരമുള്ളവരെ പിരിച്ചു വിടാന്‍ തീരുമാനിച്ചു എങ്കിലും കൂടുതല്‍ ജീവനക്കാരെ ആവശ്യം വന്ന സാഹചര്യത്തില്‍ ചിലര്‍ക്കു ജോലിയില്‍ തുടരാന്‍ കമ്പനി അവസരം നല്‍കിട്ടുമുണ്ട്. ജീവനക്കാരുടെ ക്ഷാമം മൂലം യാത്രക്കാരുടെ ചീത്തവിളി കേള്‍ക്കുന്നത് പതിവായ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയിലെ കൂട്ട പിരിച്ചുവിടല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.