സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം തുലാസില്‍, എതിര്‍പ്പുമായി കൂടുതല്‍ രാജ്യങ്ങള്‍. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ നടക്കുന്ന എന്‍.എസ്.ജി സമ്മേളനത്തിലാണ് കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തത്തെ എതിര്‍ത്തത്. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിടാന്‍ തയ്യാറാകാത്തതാണ് എതിര്‍പ്പിന്റെ കാരണം. പ്ലീനറി സമ്മേളനത്തില്‍ ബ്രസീലും ഓസ്‌ട്രേലിയയും അയര്‍ലന്‍ഡും ഇന്ത്യയെ എതിര്‍ത്തു. ന്യൂസിലന്‍ഡ്, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളും ഇന്ത്യയെ എതിര്‍ത്തു. അമേരിക്കയും മെക്‌സിക്കോയും ഇന്ത്യയെ പിന്തുണച്ചു.
48 രാജ്യങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. മറ്റ് രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ ഇന്ത്യന്‍ പ്രതിനിധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ആണവ നിര്‍വ്യാപന കരാറിനോടുള്ള ഇന്ത്യയുടെ നിലപാട് മുന്‍നിര്‍ത്തി മറ്റ് രാജ്യങ്ങള്‍ എതിര്‍പ്പ് തുടരുകയാണ്.
ആണവ വിതരണ സംഘത്തിലെ അംഗത്വത്തിന് ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടേണ്ടന്നാണ് ഇന്ത്യയുടെ നിലപാട്. ഫ്രാന്‍സിന് അംഗത്വം നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇന്ത്യയെ എതിര്‍ക്കുന്ന ചൈന പാകിസ്താന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. എങ്കിലും ഇന്ത്യയുടെ അംഗത്വം ചര്‍ച്ചക്കെടുക്കുമ്പോള്‍ ക്രിയാത്മക നിലപാട് സ്വീകരിക്കാമെന്ന് ചൈന ഇന്ത്യക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല