സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ വന്‍ അഭയാര്‍ഥി വേട്ട, ഇറ്റാലിയന്‍ നാവികസേന 4,500 പേരെ രക്ഷപ്പെടുത്തി. ലിബിയന്‍ തീരത്തിനടുത്തായാണ് സേന 4,500 പേരെ രക്ഷപ്പെടുത്തിയത്. തീരത്തിനടുത്ത് 40 മേഖലകളിലായി നടത്തിയ തെരച്ചിലാണ് ഇത്രയും പേരെ കണ്ടെത്തിയത്.
ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് തീരസംരക്ഷണ സേനയുടെ വക്താവ് അറിയിച്ചു. യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും തമ്മില്‍ അഭയാര്‍ഥി പ്രശ്നത്തില്‍ ധാരണയില്‍ എത്തിയതോടെ തുര്‍ക്കിവഴി ഗ്രീസിലേക്കുള്ള യാത്രാമാര്‍ഗം ഏതാണ്ട് അടഞ്ഞ മട്ടാണ്. അതോടെ ലിബിയ, ഇറ്റലി പാതയില്‍ അഭയാര്‍ഥി പ്രവാഹം കുത്തനെ വര്‍ധിക്കുകയും ചെയ്തു.
മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവേ 2014 നുശേഷം പതിനായിരത്തിലധികം അഭയാര്‍ഥികള്‍ മൂങ്ങി മരിച്ചതായാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍. എന്നാല്‍ യഥാര്‍ഥ സംഖ്യ ഇതിലും എത്രയോ കൂടുതലാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവന്‍രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല