ഷീജോ വര്‍ഗീസ്: ജൂണ്‍ 26 ന് ഞായറാഴച ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ആരംഭിക്കും. വാറിംഗ് ടണ്‍ മേയര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അതിനോടപ്പം ശിങ്കാരിമേളം അരങ്ങേറ്റം കൂടി നടക്കുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷമായി മേള വിദ്വാന്‍ രാധേഷിന്റെ ശിക്ഷണത്തില്‍ 14 പേര്‍ ചേര്‍ന്നാണ് മേളത്തിന് കൊഴുപ്പേകുന്നത്. ‘റിഥം ഓഫ് വാറിംഗ്ടണ്‍’ എന്ന് പേരില്‍ അറിയപ്പെടുന്ന ടീം യു കെ യില്‍ ഒരു പുതിയ ചരിത്രം കുറിക്കാന്‍ തയ്യാറായാണ് ഞായറാഴ്ച അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. ഇതിനോടകം പല സ്ഥലങ്ങളിലേക്കും ക്ഷണം കിട്ടിയ ടീമിന്റെ ആദ്യ പ്രകടനം July 2 തീയതിയിലെ ലിവര്‍പ്പുള്‍ പള്ളി തിരുന്നാളാണ് എന്ന് മാനേജര്‍ George Joseph അറിയിച്ചു.
ഈ ഞായറാഴ്ച്ച പരിപാടി നടക്കുന്ന St Albans സ്‌കൂളിലേയ്ക്ക് 2 മണി മുതല്‍ ആളുകള്‍ എത്തി തുടങ്ങു മെന്നും, കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ കൊഴുപ്പേകുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ഷീജോ വര്‍ഗീസ് അറിയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല