1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2016

സ്വന്തം ലേഖകന്‍: സികാ വൈറസ് പേടി, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭം ധരിക്കാന്‍ ആളില്ല. സിക വൈറസ് പല തരത്തിലുള്ള ജനിതക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭനിരോധന ഗുളികകള്‍ക്ക് പ്രിയമേറുന്നത്. വനിതാ സംഘടനകള്‍ വ്യാപകമായി ഗുളികകള്‍ വിതരണം ചെയ്യുന്നുമുണ്ട്.

ബ്രസീല്‍, ഇക്വഡോര്‍, വെനസ്വേല എന്നീ രാജ്യങ്ങളില്‍ ഗര്‍ഭ നിരോധന ഗുളികകളുടെ ഉപയോഗം രണ്ടു മടങ്ങായി കൂടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊളംബിയ, കോസ്റ്റാറിക്ക, എല്‍ സാല്‍വദോര്‍, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലും ഗുളികകളുടെ ആവശ്യക്കാര്‍ വര്‍ദ്ധിച്ചു.

അബോര്‍ഷന്‍ നിയമവിരുദ്ധമോ നിയന്ത്രിതമോ ആയ രാജ്യങ്ങളില്‍ ഇത്തരം ഗുളികകള്‍ക്ക് വന്‍ ആവശ്യക്കാരുള്ളത്. സികാവൈറസ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള രാജ്യങ്ങളില്‍ പ്രതിവര്‍ഷം 3.5 ദശലക്ഷം. ഗര്‍ഭഛിദ്രങ്ങളാണ് നടക്കുന്നത്. അടുത്ത കാലത്തെ ഒരു കണക്ക് പ്രകാരം ലാറ്റിനമേരിക്കയിലും കരീബിയയിലുമായി വര്‍ഷം 6.5 ദശലക്ഷം ഗര്‍ഭഛിദ്രങ്ങളാണ് നടന്നത്.

ഇതില്‍ പലതും അനധികൃതമാണ് താനും. സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രങ്ങളുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 750,000 സ്ത്രീകളാണ് ചികിത്സ തേടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.