സ്വന്തം ലേഖകന്‍: ശരീരഭാരം കുറക്കാന്‍ കല്ല് തലയില്‍ ചുമന്നുകൊണ്ട് നടക്കുന്ന ചൈനക്കാരന്. നാല്പത് കിലോ ഭാരമുള്ള കല്ല് തലയില്‍ ചുമന്ന് ദിവസവും രാവിലെയും വൈകീട്ടും നടക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. തന്റെ നടത്തംകൊണ്ട് പ്രയോജനമുണ്ടായി എന്നുതന്നെയാണ് ഇദ്ദേഹത്തിന്റെ വിശ്വാസം.
ചൈനയിലെ ജിലിന്‍ സ്വദേശിയായ കോങ് യാനാണ് (54) കഴിഞ്ഞ കുറച്ചു നാളുകളായി തലയില്‍ കല്ലും ചുമന്ന് നടക്കുന്നത്. 115 കിലോയാണ് ഇദ്ദേഹത്തിന്റെ ഭാരം. ഭക്ഷണം നിയന്ത്രിക്കുന്നതിനൊപ്പം തന്നെ കല്ല് ചുമന്ന് നടന്നാല്‍ ശരീര ഭാരം കുറഞ്ഞ് സൗന്ദര്യമുണ്ടാകുമെന്ന് ഒരു ബന്ധുവാണ് ഇദ്ദേഹത്തോട് പറഞ്ഞത്. ഇത് പരീക്ഷിക്കുകയാണ് കോങ് യാന്‍ ചെയ്തത്.
വീടിന് സമീപമുള്ള വഴിയിലൂടെയാണ് കോങ് യാന്‍ നടക്കുന്നത്. ക്ഷേത്രങ്ങളിലെ കുത്തനെയുള്ള പടികള്‍ ഇദ്ദേഹം കയറുകയും ഇറങ്ങുകയും ചെയ്യും.തുടക്കത്തില്‍ 15 കിലോ ഭാരമുള്ള കല്ലായിരുന്നു കോങ് യാന്‍ തലയില്‍ ചുമന്നത്. തുടര്‍ന്ന് കല്ലിന്റെ ഭാരം കൂട്ടുകയായിരുന്നു.
കല്ല് ചുമന്നുള്ള തന്റെ വ്യായാമം തുടങ്ങിയ ശേഷം 30 കിലോ ഭാരം കുറഞ്ഞുവെന്ന് കോങ് പറയുന്നു. എന്തായാലും കോങിന്റെ ഭാരം കുറയുന്നതും നോക്കിയിരിപ്പാണ് പട്ടണത്തിലെ മറ്റു തടിയന്മാര്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല