സ്വന്തം ലേഖകന്‍: ഹിലാരി കൈക്കൂലിക്കാരി, ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്ന് പണം വാങ്ങി, ഗുരുതര ആരോപണങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഹിലാരി ക്ലിന്റണ് ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നു പണം കൈപ്പറ്റിയെന്നാണ് ഹിലാരിയുടെ എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് ആരോപണം ഉന്നയിച്ചത്.
ഹിലാരിയും അവര്‍ നേതൃത്വം നല്കുന്ന ക്ലിന്റന് ഫൗണ്ടേഷനും ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ നിന്നു പണം കൈപ്പറ്റി എന്നാണ് തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം പുറത്തിറക്കിയ 35 പേജുവരുന്ന പുസ്തകത്തില്‍ ട്രംപ് പറയുന്നത്. 2008 ല്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാവായ അമര്‍സിംഗ് അമേരിക്ക സന്ദര്‍ശിക്കുകയും ആണവക്കരാറിനായി സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
2008 ല്‍ അമര്‍സിംഗ് പത്തു ലക്ഷം മുതല്‍ 50 ലക്ഷം വരെ ക്ലിന്റന് ഫൗണ്ടേഷനു നല്കി. കൂടാതെ 2008 ല്‍ തന്നെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രി 10 ലക്ഷം രൂപ വരെ ക്ലിന്റന് ഫൗണ്ടേഷനു നല്‍കിയതായും പറയുന്നു. ക്ലിന്റന്‍ന്റെ ചീഫ് സ്റ്റാഫിന്റ നിര്‍ബന്ധത്തെ തുടര്‍ന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ രാജ് ഫെര്‍ണാഡോയെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഉപദേശക സമതിയിലേയ്ക്കു നിയമിച്ചു എന്നും ട്രംപ് ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല