സ്വന്തം ലേഖകന്‍: ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ഈ വര്‍ഷം തന്നെ, അമേരിക്കയുടെ ഉറപ്പ്. ഇന്ത്യയെ ഗ്രൂപ്പിലെത്തിക്കാനുള്ള വഴി വൈകാതെ തുറന്നുകിട്ടുമെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സോളാറില്‍ ചേര്‍ന്ന എന്‍.എസ്.ജി പ്ലീനറി യോഗത്തില്‍ നടന്ന ചര്‍ച്ചകളെ കുറിച്ച് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വ വിഷയത്തില്‍ തീരുമാനമാകാതെയാണ് സോളാറില്‍ ചേര്‍ന്ന പ്ലീനറി യോഗം പിരിഞ്ഞത്. ഇതിന് പിന്നാലെയാണ് അമേരിക്ക അണിയറ നീക്കങ്ങള്‍ തുടങ്ങിയത്. പ്ലീനറി യോഗത്തില്‍ ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് മുഖ്യതടസമായി നിന്നത് ചൈനയുടെ എതിര്‍പ്പായിരുന്നു.
48 അംഗ ഗ്രൂപ്പില്‍ 38 രാജ്യങ്ങള്‍ ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തെ പിന്തുണച്ചുവെങ്കിലും ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ചൈനയുള്‍പ്പെടെ 10 രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. കൂടാതെ ഇന്ത്യക്ക് അംഗത്വം നല്കുകയാണെങ്കില് പാകിസ്താനും അംഗത്വം നല്‍കണമെന്നും ആവശ്യമുയര്‍ന്നതും തിരിച്ചടിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല