സ്വന്തം ലേഖകന്‍: വിഎസ് അച്യുതാനന്ദന്റെ പേജ് ഫേസ്ബുക്ക് മുക്കി, അനാഥരായത് രണ്ടു ലക്ഷത്തോളം ഫോളേവേഴ്സ്. വിവിധ സ്ഥലങ്ങളില്‍നിന്നു വിവിധ കമ്പ്യൂട്ടറുകളിലൂടെ സ്വന്തം പേജിലേക്കു പോസ്റ്റുകള്‍ നല്കിയതിനാല് അക്കൗണ്ട് മരവിപ്പിക്കുകയാണെന്നാണു ഫെയ്സ്ബുക്ക് അധികൃതരുടെ നിലപാട്. ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചതിനോടൊപ്പമാണ് ഈ അറിയിപ്പും ലഭിച്ചത്. തീരുമാനമെടുക്കും മുമ്പ് ഒരു വിശദീകരണവും വി.എസിനോടു ഫെയ്സ്ബുക്ക് തേടിയിരുന്നില്ല.
ഫെയ്സ്ബുക്ക് അധികൃതരുടെ ഈ നടപടിക്കെതിരെ വിഎസ് പരാതി നല്കി. അടിയന്തരമായി അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്നു വി.എസ്. ഫെയ്സ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പു വേളയിലാണു വി.എസ്. ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങിയത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഈ പേജ് എല്‍.ഡി.എഫ്.
ഫെയ്സ്ബുക്കില്‍ വി.എസ്. ഇട്ട എല്ലാ പോസ്റ്റുകളും വൈറലായി. ആ കാലയളവില്‍ ഏറ്റവും കൂടുതല്‍പേര്‍ പിന്തുടര്‍ന്ന മലയാളം ഫെയ്സ്ബുക്ക് പേജുകളിലൊന്ന് വി.എസിന്റേതായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി മുന്‍കൈയെടുത്താണു വി.എസിനെ സമൂഹമാധ്യമങ്ങളില്‍ സജീവമാക്കിയത്. പാലക്കാട്ടു നടന്ന ചടങ്ങില്‍ വിഎസിന്റെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ് അക്കൗണ്ടുകള്‍ ഒരുമിച്ചാണ് പ്രകാശിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല