1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2016

സ്വന്തം ലേഖകന്‍: മുസ്ലിമെന്ന നിലയില്‍ ലജ്ജിക്കുന്നുവെന്ന ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവന വിവാദമാകുന്നു. കഴിഞ്ഞ ദിവസം പാമ്പോറില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നായിരുന്നു മെഹ്ബൂബയുടെ പ്രസ്താവന. മുഫ്ത്തിയുടെ പ്രസ്താവനയ്‌ക്കെതിരേ പ്രതിപക്ഷം നാഷണല്‍ കോണ്‍ഫറന്‍സ് രംഗത്തെത്തി.

തീവ്രവാദത്തിന് മതമില്ലെന്ന് പതിവായി പറഞ്ഞുകൊണ്ടിരുന്ന മെഹ്ബൂബ മുഫ്ത്തി ഇപ്പോള്‍ പെട്ടെന്ന് ഒരു മതവിഭാഗത്തിന്റേതാക്കി കാണുന്നതാണ് മുസ്‌ളീമിന് അപമാനമെന്നും ഇത് ഒരു മുഖ്യമന്ത്രിയില്‍ നിന്നും വരുന്നത് ഏറെ അപമാനകരമാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് ജുനൈദ് മട്ടുവും ഒമര്‍ അബ്ദുള്ളയും പറഞ്ഞു. മെഹ്ബൂബ മുഫ്ത്തി ഭീകരതയെ ഇസ്ലാം മതമാക്കി കാട്ടുന്ന പുതിയ രീതിയുടെ പാത പിന്തുടരുകയാണെന്നും മട്ടു ആരോപിച്ചു.

ഭീകരവാദത്തിന് മതമില്‌ളെന്ന് വാദിച്ച മെഹബൂബ മുഫ്തി ഇപ്പോള്‍ ഇസ്‌ളാമിനെയും ഭീകരവാദത്തെയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയതു. ഭീകരാക്രമണങ്ങളിലൂടെ ഒന്നും നേടാനാകുന്നില്ല. അത് കശ്മീരിനെ ദുഷ്‌പേരിലാക്കുകയും മതത്തിന്റെ പുരോഗതിക്ക് തടസം നില്‍ക്കുകയുമാണ് ചെയ്യുന്നതെന്ന് മെഹബൂബ മുഫ്തി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മതത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പുപറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.