സ്വന്തം ലേഖകന്‍: യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു. പെരുന്നാള്‍ ദിവസവും പിറ്റേന്നും ഒഴിവു ദിവസം. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ട് ദിവസം അവധി ലഭിക്കും. യുഎഇ തൊഴില്‍ മന്ത്രാലയമാണ് അവധികള്‍ പ്രഖ്യാപിച്ചത്.
പെരുന്നാള്‍ ദിനത്തിലും പിറ്റെ ദിവസവുമാണ് പൊതു അവധികളെങ്കിലും സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏഴു ദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജുലൈ ആറിന് ബുധനാഴ്ച ആയിരിക്കും ചെറിയ പെരുന്നാളെന്നാണു കണക്കുകൂട്ടല്‍.
അങ്ങനെയെങ്കില്‍ ആറും ഏഴുമായിരിക്കും സ്വകാര്യ മേഖലക്ക് അവധി. വെള്ളി, ശനി വാരാന്ത്യ അവധി കൂടി ചേര്‍ത്താല്‍ ഫലത്തില്‍ സ്വകാര്യ മേഖക്ക് നാല് ദിവസം അവധി ലഭിക്കും. ജൂലൈ മൂന്ന് ഞായറാഴ്ച മുതല്‍ ശനിയാഴ്ച വരെയാണു സര്‍ക്കാര്‍ മേഖലയില്‍ അവധി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല