സ്വന്തം ലേഖകന്‍: സൂര്യന്റെ കളി, ഫിന്‍ലാന്‍ഡിലെ മുസ്ലീങ്ങള്‍ക്ക് റമദാന് നോമ്പ് 21 മണിക്കൂര്‍. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ദൈര്‍ഘ്യമേറിയ പകല്‍ ഉള്ളതാണ് അസാധാരണമായ രീതിയില്‍ റമദാന് വ്രതമെടുക്കാന്‍ ഫിന്ലാന്ഡുകാരെ നിര്‍ബന്ധിതരാക്കുന്നത്. 21 മണിക്കൂറാണ് ഇവിടെ നോമ്പിന്റെ ദൈര്‍ഘ്യം. ഭൂമിയുടെ വടക്കെ അറ്റത്തായതിനാല്‍ ഒട്ടും സൂര്യാസ്തമയമില്ലാത്ത സ്ഥലങ്ങളും ഫിന്ലാന്ഡിലുണ്ട്.
ഫിന്‍ലാന്‍ഡിലെ എസ്പൂ നഗരത്തിലെ രാത്രിയുടെ ദൈര്‍ഘ്യം വെറും മൂന്ന് മണിക്കൂറാണ്. അതുകൊണ്ട് തന്നെ ഫിന്‍ലാന്‍ഡിലെ നോമ്പിനും അസാധാരണമായ ദൈര്‍ഘ്യമാണ്. 21 മണിക്കൂറാണ് ഇവിടെ പകല്‍. രാത്രിയായാലും പകല്‍ വെളിച്ചം മാറില്ല. മുറികളില്‍ കൃത്രിമമായി ഇരുട്ട് സൃഷ്ടിച്ചാണ് ഫിന്‍ലാന്‍ഡുകാര്‍ ഉറങ്ങുന്നത്.
അഞ്ഞൂറോളം മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ഫിന്ലാന്ഡില് ജോലി ചെയ്യുന്നുണ്ട്. സ്വദേശികള്‍ക്കൊപ്പം വിദേശികളും മസ്ജിദുകളിലെ ഇഫ്താറുകളില്‍ സജീവമാണ്. എന്നാല്‍, ഇഫ്താര്‍ കഴിഞ്ഞ് പള്ളികളില്‍ നിന്ന് ഇറങ്ങുമ്പോഴേക്കും ഫിന്‍ലാന്‍ഡുകാര്‍ അടുത്ത നോമ്പിലേക്ക് പ്രവേശിക്കും. രാത്രി നമസ്കാരം വരെ ഇവിടെ പകല്‍ വെളിച്ചത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല