സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഏകീകൃത സിവില്‍ കോഡിന്റെ സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നിയമ മന്ത്രാലയം നിയമ കമ്മീഷന് നിര്‍ദ്ദേശം നല്‍കി. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമാകുന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നീക്കമെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
ആക്റ്റ് പാര്‍ലമെന്റില്‍ പാസായാല്‍ എല്ലാ പൗരന്‍മാര്‍ക്കും ഏകീകൃത വ്യക്തി നിയമം ബാധകമായിരിക്കും. വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ വിഷയങ്ങളാണ് വ്യക്തി നിയമത്തിന്റെ പരിധിയില്‍ വരുന്നത്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് ബി.ജെ.പിസംഘപരിവാര്‍ നേതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ്.
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒരു ബി.ജെ.പി നേതാവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ഉടപെടാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു. സമവായത്തിലൂടെ കോമണ്‍ സിവില്‍ കോഡ് നപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡും അടുത്തിടെ പ്രസ്താവിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല