സ്വന്തം ലേഖകന്‍: പ്രശസ്ത ഫ്രഞ്ച് കവിയും വിവര്‍ത്തകനുമായ വെസ് ബോണെഫോയ് അന്തരിച്ചു. 93 വയസ്സായിരുന്നു. ആധുനിക ഫ്രഞ്ച് കവികളില്‍ ഏറ്റവും വായനക്കാരുള്ള വെസിന്റെ നൂറോളം പുസ്തകങ്ങള്‍ മുപ്പതോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
മികച്ച വിവര്ത്തകന് കൂടിയായ വെസാണ് വില്യം ഷേക്സ്പിയറിന്റെ നാടകങ്ങള്‍ ഫ്രഞ്ച് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്. ലോകപ്രശസ്ത കവികളായ ഡബ്ല്യൂ.ബി യീറ്റ്സ്, ജോണ്‍ ഡോണെ, പെട്രാര്ക് എന്നിവരുടെ കവിതകളും വെസ് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. തന്റെ അടുത്ത സുഹൃത്തും ഗ്രീക്ക് കവിയുമായ ജോര്‍ജ് സെഫറീസിന്റെ കവിതകളെയും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
1923ല്‍ ടൂര്‍സില്‍ ജനിച്ച വെസ് മികച്ച കലാ നിരൂപകന് കൂടിയായിരുന്നു. പബ്ലോ പികാസോ, അല്‍ബെര്‍ട്ടോ ഗിയമോട്ടെ, പിയറ്റ് മോണ്ട്രിയന് തുടങ്ങിയവരുടെ കലാസൃഷ്ടികളെ കുറിച്ചും അദ്ദേഹം നിരൂപണങ്ങള്‍ എഴുതിയിട്ടുണ്ട്.
1946ലാണ് ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയത്. 1981 മുതല്‍ 1994 വരെ പ്രശസ്തമായ കോളജ് ഡീ ഫ്രാന്‍സില്‍ അധ്യാപകനായിരുന്നു. നിരവധി യു.എസ് സര്‍വകലാശാലകളിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല