സ്വന്തം ലേഖകന്‍: തായ്ലന്ഡില് സ്ത്രീ രൂപത്തിലുള്ള ദിവ്യ പഴമുണ്ടായതായി വാര്‍ത്ത, സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ദിവ്യ പഴമെന്ന പേരില്‍ സ്ത്രീരൂപമുള്ള പഴത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. തായ്ലന്ഡില് നിന്നാണ് സ്ത്രീയുടെ ആകൃതിയോടു കൂടിയ പഴങ്ങള്‍ ഉണ്ടാകുന്ന മരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന വീഡിയോയില്‍ പച്ച നിറത്തിലുള്ള സ്ത്രീരൂപം പൂണ്ട പഴങ്ങളാണ് കാണുന്നത്. എന്നാല്‍ ഈ ചിത്രവും വീഡിയോയും വ്യാജമാണെന്നുള്ള അഭ്യൂഹവും പരക്കുന്നുണ്ട്. പഴത്തിന്റെ പേര് ‘നാരിഫോണ്’ ആണെന്നും ഇത് ഒരു ദിവ്യ ബുദ്ധമരമാണെന്നുമാണ് വാര്‍ത്ത പ്രചരിക്കുന്നത്. തായ് നാടോടിക്കഥകളില്‍ ഈ മരത്തെക്കുറിച്ചുള്ള കഥകള്‍ ഉണ്ടെന്നും പറയപ്പെടുന്നു. ഈ മരം ഇന്ദ്രന് നട്ടതാണെന്നും, വനത്തില്‍ കുടുങ്ങിയ ഇന്ദ്രന്റെ ഭാര്യയെ മൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഈ മരത്തിലെ പഴമായി ഒളിപ്പിച്ചതാണെന്നുമാണ് ഒരു കഥ. ബാങ്കോങ്ങിലെ ബുദ്ധ ക്ഷേത്രത്തിനടുത്തും ഇത്തരം നാരിഫോണ് മരങ്ങള്‍ കാണുന്നതായി പറയപ്പെടുന്നു. എന്നാല്‍ ഇങ്ങനെ ഒരു മരമില്ലെന്നും സ്ത്രീരൂപത്തിലുള്ള പഴത്തിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാജമാണെന്നുമാണ് ഒരു കൂട്ടര് ഉറപ്പിച്ചു പറയുന്നു. എന്തായാലും ചിത്രത്തിനും വീഡിയോക്കും സമൂഹ മാധ്യമങ്ങളില്‍ നല്ല പ്രചാരമാണ് ലഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല