സ്വന്തം ലേഖകന്‍: ഇന്ത്യക്ക് അമേരിക്കയുമായി വര്‍ധിച്ചുവരുന്ന അടുപ്പം ആശങ്കപ്പെടുത്തുന്നില്ലെന്ന് പാകിസ്താന്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കാത്തിടത്തോളം യു.എസുമായുള്ള ഇന്ത്യയുടെ അടുപ്പത്തില്‍ പാകിസ്താന് ആശങ്കയില്ലെന്ന് പാക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കി.
യു.എസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കും പാകിസ്താനും തുല്യ പ്രാധാന്യമാണുള്ളതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും അസീസ് അഭിമുഖത്തില്‍ പറഞ്ഞു. പാകിസ്താനുമായുള്ള ബന്ധം ബലികഴിച്ചുകൊണ്ടല്ല യു.എസ് ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നത് എന്ന് അവര്‍ തന്നെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇരു രാജ്യങ്ങളും യു.എസിന് ഒരു പോലെ പ്രധാനപ്പെട്ടതാണ്. ദക്ഷിണേഷ്യയിലെയും പൂര്‍വേഷ്യയിലെയും സാഹചര്യങ്ങളില്‍ ഇന്ത്യ യു.എസിന് പ്രധാനപ്പെട്ടതായിരിക്കാം. എന്നാല്‍, പശ്ചിമേഷ്യയിലെയും മധ്യേഷ്യയിലെയും സാഹചര്യങ്ങളില്‍ പാകിസ്താനെ യു.എസിന് തള്ളിക്കളയാനാകില്ല.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യഇസ്ലാമിക രാഷ്ട്രമാണ് പാകിസ്താന്‍. അഫ്ഗാനുമായി ബന്ധപ്പെട്ട വിഷയത്തിലും മറ്റു പ്രാദേശിക വിഷയങ്ങളിലും പാകിസ്താന് സുപ്രധാന പങ്കുവഹിക്കാനുണ്ടെന്ന് യുഎസിന് വ്യക്തമായ ധാരണയുണ്ടെന്നും സര്‍താജ് അസീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല