കവന്റ്രി : ദുഖങ്ങളും ദുരിതങ്ങളും നിറഞ്ഞ കര്‍ക്കിടക നാളുകള്‍ ഓര്‍മ്മയില്‍ ഇന്നും സൂക്ഷിക്കുന്ന മലയാളി പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ച ഏറ്റെടുക്കാന്‍ കവന്‍ട്രി ഹിന്ദു സമാജം തയ്യാറാകുന്നു . ദുര്‍ഘടം ഒഴിഞ്ഞു മാറാന്‍ ഈശ്വര സേവയില്‍ കൂടുതലായി മുഴുകുന്ന കര്‍ക്കിടക നാളുകളില്‍ രാമനാമ സന്ധ്യ സംഘടിപ്പിച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കമിടുന്നത് . കര്‍ക്കിടകം പിറക്കാന്‍ അഞ്ചു നാള്‍ ബാക്കി നില്‍ക്കെ തന്നെ ഈ മാസം പത്തിന് രാമായണ മാസത്തിന്റെ പ്രാധാന്യവും പ്രത്യേകതയും ഓര്‍മ്മപ്പെടുത്തുന്നതിനു വേണ്ടിയാണ് കവന്‍ട്രിയില്‍ ഇത്തവണ രാമായണ നാമ സന്ധ്യ സംഘടിപ്പിക്കുന്നതെന്ന് സമാജം കോ ഓഡിനേറ്റര്‍ അനില്‍ പിള്ള അറിയിച്ചു . ചടങ്ങില്‍ രാമായണ പാരായണം , രാമ നമഃ കീര്‍ത്തനം , രാമായണ ചോദ്യോത്തര പരിപാടി , രാമ കഥ എന്നിവയൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട് . രാമായണ പാരായണത്തിലൂടെ അധര്മ്മിക ചിന്തകള് അവസാനിപ്പിച്ച് മനസ്സില് ശുഭ ചിന്തകളുടെ നൈര്മ്മല്യം നിറയ്ക്കുക്ക എന്ന സന്ദേശമാണ് രാമായണ മാസാചരണം ലക്ഷ്യമിടുന്നത് . ഇതോടൊപ്പം നേരത്തെ പ്രഖ്യാപിച്ച ശ്രീകൃഷ്ണ ചിത്ര രചന മത്സരവും ഉണ്ടായിരിക്കും .
രാമായണം ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം എന്തു എന്നത് കൂടി വക്തമാക്കുന്നതിനാണ് രാമായണ പാരായണം സംഘടിപ്പിക്കുന്നത് . രാമ നമഃ ജപം ദുഃഖ നാശിനി ആയതിനാല്‍ പണ്ട് കാലത്തെ കര്‍ക്കിടക വറുതിക്കാലത്തു ക്ഷേത്രങ്ങളിലും ഹൈന്ദവ കുടുംബങ്ങളിലും ഒരു ആചാരം പോലെ ഇതു അനുഷ്ഠിച്ചിരുന്നു . രോഗങ്ങളും മരണങ്ങളും പടര്‍ന്നിരുന്നു കര്‍ക്കിടകത്തില്‍ ഈശ്വര സേവയാണ് ഏറ്റവും നല്ല ഔഷധം എന്ന തിരിച്ചറിവാണ് രാമായണത്തില്‍ മുഴുകി പ്രാര്‍ത്ഥനയുടെ നാളുകള്‍ സൃഷ്ട്ടിച്ചു ഈശ്വര കടാക്ഷം സമ്പാദിച്ചിരുന്നു . കൂടാതെ കാലാവസ്ഥ വ്യതിയാനം കൂടി ഉണ്ടാകുന്ന സമയം ആയതിനാല്‍ വൃതം അടക്കമുള്ള ദിനചര്യകള്‍ ഏര്‍പ്പെടുത്തിയും ശരീരത്തെ കൂടുതല്‍ ബലപ്പെടുത്തുന്നതും കര്‍ക്കിടക നാളുകളുടെ പ്രത്യേകതയാണ് .
പ്രാര്‍ത്ഥനയുടെയും രാമ കഥാ സാഗരത്തിലൂടെയും സഞ്ചരിക്കുമ്പോള്‍ മനസും ശരീരവും ഒന്നു പോലെ കൂടുതല്‍ ബലവത്താകുന്നു എന്നതും രാമ നമഃ സന്ധ്യ ആചരിക്കുന്നതിലൂടെ സാധിക്കും എന്നു ഹിന്ദു സമാജം സംഘാടകര്‍ കരുതുന്നു . യു കെ യിലെ ഈ വര്‍ഷത്തെ ആദ്യ രാമായണ സന്ധ്യ പിറക്കുന്നത് കവന്‍ട്രിയില്‍ ആണെന്നതും പ്രത്യേകതയാണ് . ഈ മാസം മുഴുവന്‍ സമാജം അംഗങ്ങളുടെ വീടുകളില്‍ രാമ നാമം മുഴങ്ങുന്നതിന്റെ മുന്നോടി ആയിട്ടാണ് ഈ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത് . അടുത്ത ഞായറാഴ്ച വൈകിട്ടു 4 മുതല്‍ 7 വരെയാണ് ചടങ്ങുകള്‍ നടത്തുന്നത് . രാമ നമഃ സദ്യയില്‍ ഇത്തവണ ഒട്ടേറെ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ ചടങ്ങുകള്‍ കൃത്യ സമയത്തു തന്നെ തുടങ്ങുവാന്‍ ഉള്ള ഒരുക്കങ്ങളും ക്രമീകരിച്ചിട്ടുണ്ട് എന്നു സംഘാടകര്‍ അറിയിച്ചു .
കവന്റ്രി , ആശ്ബി , ലോങ്ങ്ബാരോ , ലെമിങ്ങ്ടന്‍ , കൊല്‍വിലെ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് ആധ്യല്മിക ചിന്തയ്ക്ക് അടിത്തറ നല്കി ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കിയിരിക്കുന്നത് . കുടുംബങ്ങളില്‍ ആഘോഷ വേളകള്‍ കൂടി സമാജം പ്രവര്‍ത്തനത്തില്‍ ഉള്‌പ്പെടുത്തി അംഗങ്ങളില്‍ കൂടുതല്‍ താല്പ്പര്യം ഉണ്ടാക്കുന്നതിനും സംഘാടകര്‍ ശ്രദ്ധിക്കുന്നു . ഈ മാസത്തെ സത് സംഘത്തില്‍ സൂര്യശ്രീ , ഈശ്വര്‍ എന്നിവരുടെ പിറന്നാള്‍ ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട് .
അടുത്ത ഭജന്‍ സത്സംഗം ജൂലൈ 10 നു കവന്റ്രിയില്‍ . കൂടുതല്‍ വിവരങ്ങള്‍ക്ക് : 07578780765 , covhindu@gmail.com
അഡ്രസ് : 140 , woodway lane , കവന്റ്രി , cv 2 2 ej
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല