സ്വന്തം ലേഖകന്‍: ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്ത് ചാവേര്‍ പൊട്ടിത്തെറിച്ചു, രണ്ടു സൈനികര്‍ക്ക് പരിക്ക്. കോണ്‍സുലേറ്റിനടുത്ത സുലൈമാന്‍ ഫഖീഹ് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കോണ്‍സുലേറ്റിനകത്ത് ആരും ഉണ്ടാകാതിരുന്നതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി.
സ്‌ഫോടനം നടന്നയുടനെ സ്ഥലം പൊലീസ് വളഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേറിന്റെ ശരീരം ചിന്നിച്ചിതറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ 2.15ന് സുലൈമാന്‍ ഫഖീഹ് ആശുപത്രി പാര്‍ക്കിങ്ങിനടുത്ത് ഫലസ്തീന്‍ഹാഇല്‍ റോഡ് ജങ്ഷനില്‍ സംശയകരമായ നിലയില്‍ ഒരാളെ കണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ സമീപിക്കുന്നതിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.
ഇയാളുടെ അടുത്തേക്ക് ചെല്ലാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരത്തുണ്ടായ വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. അമേരിക്കയില്‍ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതിനിടെയാണ് കോണ്‍സുലേറ്റിന് സമീപം ആക്രമണം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല