1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2016

സ്വന്തം ലേഖകന്‍: ഫ്‌ലിപ്കാര്‍ട്ടിനെ പറ്റിച്ച ചെന്നൈക്കാരന്‍ അടിച്ചുമാറ്റി സ്വന്തമാക്കിയത് 12 ഐഫോണുകള്‍. ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഡെലിവറി ഏജന്റായ ചെന്നൈ സ്വദേശി നവീനാണ് മോഷണം നടത്തിയത്. വിവിധ തവണകളായി അഞ്ച് ലക്ഷം രൂപയുടെ ഐ ഫോണുകള്‍ ഇയാള്‍ തട്ടിയെടുത്തു.

താന്‍ ഡെലിവറി നടത്തുന്ന മേഖലയില്‍ വ്യാജ വിലാസത്തില്‍ ഫോണ്‍ ബുക്ക് ചെയ്യുന്നതാണ് ഇയാളുടെ തട്ടിപ്പിന്റെ ആദ്യ പടി. വ്യാജ വിലാസത്തിലേക്ക് വരുന്ന ഫോണ്‍ വിതരണത്തിനായി കൃത്യമായി നവീന്റെ കയ്യില്‍ തന്നെ എത്തും. ഈ ഫോണ്‍ കൈക്കലാക്കിയ ശേഷം ഇയാള്‍ ഡമ്മി ഫോണുകള്‍ വെയര്‍ ഹൗസിലേക്ക് തിരിച്ചയയ്ക്കും.

ഐ ഫോണ്‍ ഉപയോക്താവിന് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാണ് ഇയാള്‍ ഫോണ്‍ തിരിച്ച് അയയ്ക്കുന്നത്. ഒറിജിനല്‍ ഫോണിന് പകരം വ്യാജ ഫോണുകള്‍ തിരികെ വന്നു തുടങ്ങിയതോടെയാണ് കമ്പനി ആഭ്യന്തര അന്വേഷണം നടത്തിയത്.

ഫോണുകള്‍ മടങ്ങി വന്നതെല്ലാം നവീന്‍ വിതരണം ചെയ്യുന്ന മേഖലയില്‍ നിന്നാണെന്ന് വ്യക്തമായതോടെ ഇയാളെ കേന്ദ്രീകരിച്ചായി അന്വേഷണം. അറസ്റ്റിലായ ഉടന്‍ കുറ്റസമ്മതം നടത്തിയ നവീനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.