സ്വന്തം ലേഖകന്‍: വിഖ്യാത ഇറാനിയന്‍ സംവിധായകന് അബ്ബാസ് കിരോസ്തമി അന്തരിച്ചു. 76 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഫ്രാന്സില്വച്ചായിരുന്നു മരണമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫര്‍, നിര്‍മാതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കിരോസ്തമി ഇറാനുപുറത്ത് ഏറെ ആദരിക്കപ്പെടുന്ന ചലച്ചിത്രകാരനായിരുന്നു. 1997 ല്‍ ടേസ്റ്റ് ഓഫ് ചെറിയെന്ന അദ്ദേഹത്തിന്റെ സിനിമയ്ക്ക് കാന്‍ ചലച്ചിത്രോത്സവത്തിലെ പരമോന്നത പുരസ്കാരമായ പാംഡിഓര്‍ ലഭിച്ചിരുന്നു.
വേര് ഈസ് ദി ഫ്രണ്ട് ഹോം (1987) ക്ളോസപ്പ് (1990), ടെന്‍ (2002), ഷിറീന് (2008) തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. കിരോസ്തമിയുടെ ഒട്ടുമിക്ക ചിത്രങ്ങളും കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല