ജോണ്സണ് ചാക്കോ: കാരുണ്യ സ്പര്‍ശവുമായി കാര്‍ഡിഫ് മലയാളി അസോസിയേഷന് വീണ്ടും! ഇക്കഴിഞ്ഞ ഏപ്രില്‍ 15ന് കാര്‍ഡിഫിലെ ഹീത്ത് സ്പോര്‍ട്സ് ആന്റ് സോഷ്യല്‍ ഹോളില്‍ വച്ച് കാര്‍ഡിഫ് മലയാളി അസോസിയേഷന് സംഘടിപ്പിച്ച കറി നൈറ്റ് ചാരിറ്റി ഇവന്റില്‍ നിന്നും സമാഹരിച്ച ഒരു ലക്ഷം രൂപ, ഇടുക്കിയിലെ പടമുഖത്തുള്ള സ്നേഹമന്ദിരം ട്രസ്റ്റിന് കൈമാറിയാണ് ഇത്തവണയും അസോസിയേഷന് ശ്രദ്ധേയമാകുന്നത്. മാനസിക വൈകല്യങ്ങളാല്‍ ബുദ്ധിമുട്ടുന്നവരെ പരിപാലിക്കുന്ന സ്നേഹമന്ദിരം ട്രസ്റ്റ് പൊതുജനങ്ങള്‍ നല്കുന്ന സംഭാവനകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷം ഇപ്രകാരം സമാഹരിച്ച തുക കാര്‍ഡിഫ് മലയാളി അസോസിയേഷന്, കാര്‍ഡിഫിലെ തന്നെ വെലിന്ദ്ര ക്യാന്‍സര്‍ ഹോസ്പിറ്റലിനാണ് നല്‍കിയത്.
രുചികരമായ നാടന്‍ വിഭവങ്ങള്‍ ഒരുക്കിയും, ആസ്വാദ്യകരമായ കലാപരിപാടികളോടും കൂടിയാണ് അസോസിയേഷന് ഏപ്രില്‍ പതിനഞ്ചിന് കറി നൈറ്റ് ചാരിറ്റി ഇവന്റ് സംഘടിപ്പിച്ചത്. മലയാളികളെ കൂടാതെ തദ്ദേശവാസികളായ എല്ലാവരെയും ക്ഷണിച്ച് ചേര്‍ത്തു നടത്തുന്ന ഈ പരിപാടിക്ക് തികഞ്ഞ പിന്തുണയാണ് ലഭിക്കുന്നതെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.വരും വര്‍ഷങ്ങളിലും ഇപ്രകാരം ചാരിറ്റി ഇവന്റുകള്‍ സംഘടിപ്പിച്ച് സഹായഹസ്തം നീട്ടാനാണ് അസോസിയേഷന്റെ ഉദ്ദേശ്യമെന്നും അവര്‍ കൂട്ടിചേര്‍ത്തു .
ഈ വര്‍ഷത്തെ ചാരിറ്റി ഇവന്റില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചും, പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ എത്തിച്ചും, നന്നായി പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്ത എല്ലാ അംഗങ്ങളെയും പ്രത്യേകമായി ഓര്‍ക്കുകയും കൂടാതെ ഈ പ്രോഗ്രാമുമായി സഹകരിച്ച്, പങ്കെടുത്ത്, വിജയിപ്പിച്ച എല്ലാവര്ക്കും കാര്‍ഡിഫ് മലയാളി അസോസിയേഷന്റെ ഹൃദയം നിറഞ്ഞ പ്രാ4ത്ഥനയും നന്ദിയും അറിയിക്കുകയും ചെയ്യുന്നതോടൊപ്പം വരും വര്‍ഷങളിലും കാ4ഡിഫ് മലയാളി അസ്സോസിയേഷന്റെ ചാരിറ്റി ഇവന്റുകള്‍ ഇതിലും വലിയ വിജയമായി തീരട്ടെയെന്ന് ആശംസിക്കുന്നുവെന്നും അസ്സോസിയേഷന് പ്രസിഡന്റ് സുജിത് തോമസും സെക്രട്ടറി ജോണ്സന് ചാക്കോയും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല