സ്വന്തം ലേഖകന്‍: കെട്ടിടത്തിനു മുകളില്‍ നിന്നു നായക്കുട്ടിയെ വലിച്ചെറിയുന്ന വീഡിയോ, പ്രതി ചെന്നൈയിലെ മെഡിക്കല്‍ വിദ്യാര്‍ഥി. വീഡിയോ സമൂഹ മാധ്യമങ്ങള്‍ പരക്കെ ചര്‍ച്ചയായതിനു പിന്നാലെയാണ് വീഡിയോക്കു പിന്നിലുള്ളവരെ തിരിച്ചറിഞ്ഞത്. ചെന്നൈ മാത മെഡിക്കല്‍ കോളേജിലെ ഗൗതം എസ് എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയാണു വീഡിയോയില്‍ നായയെ വലിച്ചെറിയുന്നതെന്ന് വ്യക്തമായി. ഇയാളും സുഹൃത്തും ചേര്‍ന്ന് ഒരു നേരമ്പോക്കിനു വേണ്ടിയാണു നായയെ കെട്ടിടത്തിനു മുകളില്‍ നിന്നു വലിച്ചെറിഞ്ഞതെതാണ് സൂചന. സംഭവത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇരുവരും ഒളിവിലാണെന്നാണ് സൂചന. നായയെ കെട്ടിടത്തിനു മുകളില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നതും തുടര്‍ന്ന് ബഹുനില കെട്ടിടത്തിനു മുകളില്‍ നിന്നു വലിച്ചെറിയുന്നതുമായിരുന്നു വീഡിയോയില്‍. ഈ സമയങ്ങളില്‍ നായ ഞരങ്ങുന്നതും ദയനീയമായി കരയുന്നതും കേള്‍ക്കാം. താഴേയ്ക്കു വീണ നായ ശക്തമായി കുരക്കുന്നുമുണ്ട്. വാട്ട്‌സ് ആപ്പിലൂടെ പ്രചരിച്ച ഈ വീഡിയോയില്‍ കാണുന്നയാളെ കണ്ടെത്തി തരുന്നവര്‍ക്കു ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഒരു ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല