1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2016

സ്വന്തം ലേഖകന്‍: ഗോവധ നിരോധനവും ക്രിക്കറ്റ് ബോളിന്റെ വിലയും തമ്മിലെന്താണ് ബന്ധം? വിപണി ഉത്തരം പറയുന്നു. 400 രൂപ വിലയുണ്ടായിരുന്ന ബോളിന് ഇപ്പോള്‍ 800 രൂപ കൊടുക്കേണ്ട അവസ്ഥയാണെന്നാന് വ്യാപാരികള്‍ പറയുന്നത്. വില കുത്തനെ ഉയരാന്‍ കാരണമായി മിക്കവരും ചൂണ്ടിക്കാണിക്കുന്നതാകട്ടെ ഗോവധ നിരോധനവും.

ക്രിക്കറ്റ് ബോള്‍ നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതമായ വസ്തുവാണ് പശുവിന്റെ തുകല്‍. ഗോവധനിരോധനം നിലവിലുണ്ടായിരുന്നുവെങ്കിലും അനധികൃത കന്നുകാലി കച്ചവടക്കാരായിരുന്നു തുകല്‍ നല്‍കി ഉത്തരേന്ത്യയിലെ ബോള്‍ നിര്‍മ്മാതാക്കളെ സഹായിച്ചിരുന്നത്. എന്നാല്‍ നിരോധനം കര്‍ശനമായതും കന്നുകാലി കടത്തലുകാര്‍ക്ക് എതിരെയുണ്ടാകുന്ന ആക്രമണങ്ങളും ഇതും ദുഷ്‌കരമാക്കി.

കന്നുകാലി കടത്തലില്‍ ജനങ്ങള്‍ രോക്ഷാകുലരായതോടെ ബ്രിട്ടനില്‍ നിന്നും തുകല്‍ ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയാണ് ഇപ്പോള്‍. ഇറക്കുമതി തീരുവയും മറ്റ് നികുതി ചിലവുകളുമേറുമ്പോള്‍ ഇത് ഉപഭോക്താവിനെ ശരിയ്ക്കും ബാധിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

ഗോവധ നിരോധനമില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നുമാണ് തുകല്‍ കൊണ്ടുവന്നിരുന്നത്. തുകല്‍ എത്തിച്ചിരുന്നവര്‍ വിവിധ പ്രദേശങ്ങളില്‍ ആക്രമണത്തിനിരയായ വാര്‍ത്ത പ്രചരിച്ചതോടെ വ്യാപാരികളില്‍ പലരും തുകല്‍ എത്തിക്കുന്നതില്‍ നിന്നും പിന്‍മാറി. ബോള്‍ നിര്‍മ്മാതാക്കളുടെ സംരക്ഷണത്തിനായി പോലീസ് വന്‍ തുക കൈക്കൂലി ആവശ്യപ്പെടുന്നതും ബോള്‍ വില കൂടുവാന്‍ കാരണമായെന്ന് നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.