സ്വന്തം ലേഖകന്‍: സ്വകാര്യ ഇമെയില്‍ വിവാദം, ഹില്ലരി ക്ലിന്റണ് എതിരെ കുറ്റം ചുമത്തില്ലെന്ന് എഫ്ബിഐ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പദം വഹിച്ചിരുന്ന അവസരത്തില്‍ ഔദ്യോഗിക സന്ദേശങ്ങള്‍ അയയ്ക്കാന്‍ സ്വകാര്യ ഇമെയില്‍ സര്‍വര്‍ ഉപയോഗിച്ച സംഭവത്തിലാണ് ഹില്ലരി ക്ലിന്റണ് എതിരേ കുറ്റം ചുമത്തില്ലെന്ന് അന്വേഷണം നടത്തിയ എഫ്ബിഐ വ്യക്തമാക്കിയത്.
ഹില്ലരിയുടെയും സ്റ്റാഫിന്റെയും ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായിരിക്കാം. എന്നാല്‍ ക്രിമിനല്‍ കേസ് എടുക്കുന്നതിനു ന്യായമില്ലെന്ന് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി പത്രസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി എഫ്ബിഐ ഹില്ലരിയെ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
കോമിയുടെ പ്രഖ്യാപനം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് ടിക്കറ്റില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ഹില്ലരിക്ക് ഏറെ ആശ്വാസമായി. ഹില്ലരിക്ക് എതിരേ ക്രിമിനല്‍ കേസെടുക്കണമെന്നു ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ നിയുക്ത സ്ഥാനാര്‍ഥി ട്രംപ് രംഗത്തെത്തിയിരുന്നു. ഒപ്പം തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കവെ ഹില്ലരിക്കെതിരെ അന്വേഷണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല