ഷീജോ വര്‍ഗീസ്: റിഥം ഓഫ് വാറിംഗ്ടണ്‍ എന്ന പേരില്‍ പുതിയത് ആയിട്ട് അരങ്ങേറ്റം കുറിച്ച ചെണ്ടമേളം ഒന്നിന് പുറമേ ഒന്നായി തിരക്കുകളിലേയ്ക്ക്. ജൂലൈ ആദ്യവെള്ളിയാഴ്ച്ച 100 വര്‍ഷത്തില്‍ അധികമായി വാറീംഗ് ടണില്‍ ആചരിച്ചു വരുന്ന വാക്കിംഗ് ഡേ എന്ന ചരിത്രപരമായ പരേഡില്‍, ഈ Town ലെ എല്ലാ School കളും പാരിഷുകളും പങ്കെടുക്കണം എന്ന് നിര്‍ദ്ദേശിക്കാറുണ്ട്. ഈ കൗണ്‍സിലിലെ എല്ലാ സ്കൂളുകള്‍ക്കും അന്നേ ദിവസം അവധി ആയിരിക്കും. ഇത്തവണ SacretHeart School ന്റെ ബാനറില്‍ പ്രത്യേക ക്ഷണപ്രകാരമാണ് .ശിങ്കാരിമേളം പരേഡില്‍ പങ്കെടുത്തത്, എല്ലാ രാജ്യക്കാരും, പ്രത്യേകിച്ച് ഇംഗ്ലീഷ് സമൂഹം ചെണ്ടയുടെ താളത്തില്‍ നൃത്തം ആടിയത് ചെണ്ട ടീം ന് കൂടുതല്‍ ആവേശം പകര്‍ന്നു. മേയറുടെയും കൗണ്‍സിലിന്റെയും പാരിതോഷികങ്ങളും Sacred heart ലെ അച്ചന്റെ ക്യാഷ് അവര്‍ഡും ലഭിച്ചതിന് പിന്നാലെ, ഒടുവില്‍ എല്ലാം കഴിഞ്ഞപ്പോള്‍, ചെണ്ട ടീം ന് ഞെട്ടിക്കുന്ന ഒരു നിര്‍ദേശം ലഭിച്ചത് സന്തോഷത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചു. July 7 ന് വാറീംഗടണ് സ്റ്റേഡിയത്തില്‍ , സാല്ഫോര്ട് ന് എതിരെ നടക്കുന്ന റഗ്ബി ലീഗ് മത്സരത്തിന് മുന്‍പ് 15 മിനുട്ട് ശിങ്കാരിമേളം നടത്താമോ എന്നുള്ള സ്റ്റേഡിയം മാനേജ്മെമെന്റിന്റെ അഭ്യര്‍ത്ഥന കേട്ടപ്പോള്‍ എല്ലാവരും ഒരു നിമിഷം സഥബ്ദരായി പോയി. ഇരുപതിനായിരം പേര് കളി കാണുന്ന കളിയക്ക് മുന്‍പ് സ്റ്റേഡിയത്തിന് നടുവില്‍ ആയിരിക്കും ഇന്ന് വൈകിട്ട് 7.30 ന് റിഥം ഓഫ് വാറീംഗ്ടണ് എന്ന ചെണ്ട ടീം ചരിത്രം കുറിക്കുവാന്‍ പോകുന്നത്. Sky Sports ല്‍ Live ആയി സംപ്രേഷണം ചെയ്യുന്ന Programe ലക്ഷകണക്കിന് ആളുകള്‍ TV യുടെയും കാണുവാന്‍ സാധിക്കും.
കഴിഞ്ഞ ഒരു വര്‍ഷം U K യിലെ ചെണ്ടമേളം വിധ്യാന് Radhesh Nair ഉടെ ശിക്ഷണത്തില്‍ പഠിച്ച് അരങ്ങേറ്റം കുറിച്ച ചെണ്ടമേളം , കഴിഞ്ഞ ശനിയാഴ്ച്ച Liver Pool st: Thomas Day യ്ക്ക് തകര്‍ത്ത് കൊട്ടിയത് തിരുന്നാളില്‍ പങ്കെടുത്തവരുടെ കൈയ്യടി നേടുവാന്‍ സാധിച്ചു. ഒന്നിന് പുറമേ ഒന്നായി UKയിലെ പല ഭാഗങ്ങളില്‍ നിന്നും Booking എടുത്ത് തുടങ്ങി എന്ന് മാനേജര്‍ ജോര്‍ജ് ജോസഫ് അറിയിച്ചു . . ബുക്കിംഗ്
07852931287 എന്ന നംമ്പറില്‍ വിളിക്കുക. ..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല