സ്വന്തം ലേഖകന്‍: ചൈനയില്‍ പേമാരിയും കൊടുങ്കാറ്റും, 160 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, കനത്ത നാശനഷ്ടം. വിവിധ പ്രവിശ്യകളിലായി 40 പേരെ കാണാതായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 11 പ്രവശ്യകളിലായി വീശിയടിച്ച ചുഴലികാറ്റിനെക്കുറിച്ച് കഴിഞ്ഞ ദിവസം തന്നെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കിരുന്നു.
കനത്ത മഴയെ തുടര്‍ന്ന് യാങ്സെ നദിയും കൈവഴികളും കരകവിഞ്ഞ് ഒഴുകുകയാണ്. 900 കോടി ഡോളറിന്റെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം 18.4 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 56,000 വീടുകള്‍ തകര്‍ന്നു. 560,500 ഹെക്റ്ററിലതികം കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാണ്.
സമീപകാലത്ത് ചൈന കണ്ട ഏറ്റവും ശക്തമായ മഴയും പ്രളയക്കെടുതിയുമാണ് ഇതെന്ന് നിരീക്ഷകര്‍ പറയുന്നു. സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മഴയും പ്രളയവും എല്ലാ മുന്‍കരുതലുകളും തകര്‍ത്ത് മുന്നോട്ട് നീങ്ങുകയാണ്. തൊട്ടടുത്ത് കിടക്കുന്ന തായ്വാനാകട്ടെ വെള്ളിയാഴ്ച എത്തുമെന്ന് കരുതുന്ന വിനാശകാരിയായ കൊടുങ്കാറ്റ് നെപാടര്ക്കിനെ കാത്തിരിപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല