സ്വന്തം ലേഖകന്‍: സാമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ ചെയ്യപ്പെടുന്ന സ്ത്രീകളുടെ രക്ഷക്ക് ഹാഷ്ടാഗുമായി മനേക ഗാന്ധി. സമൂഹ മാധ്യമങ്ങളില്‍ ക്രൂരമായ ട്രോളിംഗിന് ഇരയാകുന്ന സ്ത്രീകളെ സഹായിക്കാനാണ് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രിയായ മനേക ഗാന്ധി പുതിയ ഹാഷ്ടാഗ് അവതരിപ്പിച്ചത്.
ട്രോള്‍ ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് മന്ത്രി ഏര്‍പ്പെടുത്തിയ #IamTrolledHelp എന്ന ഹാഷ്ടാഗ് വഴിയോ gandhim@nic.in ഇമെയില്‍ വഴിയോ പരാതിപ്പെടാം. ഇത്തരം പരാതികള്‍ ദേശീയ വനിതാ കമ്മിഷന് കൈമാറുകയും ഉടന്‍ തന്നെ നടപടിയെടുക്കുകയും ചെയ്യും.
ബോളിവുഡ് നടന് സല്മാന് ഖാന് നടത്തിയ മാനഭംഗ പരാമര്‍ശത്തെ വിമര്‍ശിച്ച സംഗീതജ്ഞ സോന മൊഹപത്രയ്ക്ക് നവമാധ്യമങ്ങളില്‍ നിരന്തരം ശല്യം നേരിടേണ്ടിവന്നിരുന്നു. മാധ്യമപ്രവര്‍ത്തക സ്വാതി ചതുര്വേദിക്കെതിരെയും ട്രോളിംഗ് ആക്രമണം ഉണ്ടായി.
ഡല്‍ഹി സ്വദേശിനിയായ എഴുത്തുകാരി അര്‍പണ ജെയിനെ മാനഭംഗപ്പെടുത്തുമെന്ന് 2014 ല്‍ ട്വിറ്ററിലൂടെ ഭീഷണി ഉയര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ പതിവാകുന്ന സാഹചര്യത്തിലാണ് പുതിയ ഹാഷ്ടാഗ് അവതരിപ്പിക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല