1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2016

സ്വന്തം ലേഖകന്‍: യാഥാര്‍ഥ്യ ബോധമുള്ള സംസ്ഥാന ബജറ്റുമായി ധനമന്ത്രി തോമസ് ഐസക്ക്, പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ നിര്‍ദേശങ്ങള്‍. ജാതിമത ചിന്തകള്‍ക്ക് സ്ഥാനമില്ലെന്ന ശ്രീനാരായണ ഗുരുവിന്റെ ചിന്തകളെ ഉണര്‍ത്തുന്ന മൂന്നു മണിക്കൂര്‍ നീണ്ട 144 പേജ് വരുന്ന ബജറ്റ് പ്രസംഗം ധനമന്ത്രി അവസാനിപ്പിച്ചത് പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത് എന്ന മുന്നറിയിപ്പോടെയാണ്.

സ്ത്രീ വകുപ്പും ഭിന്നലിംഗക്കാര്‍ക്ക് പരിഗണനയും ഐസക്കിന്റെ ബജറ്റിനെ വ്യത്യസ്തമാക്കിയപ്പോള്‍ അടുത്ത അഞ്ചു വര്‍ഷവും വെള്ളക്കരം കൂട്ടില്ലെന്ന ഉറപ്പും ധനമന്ത്രി നല്‍കി. ആരോഗ്യ വകുപ്പില്‍ ഒഴികെ ഒരിടത്തും അടുത്ത രണ്ടു വര്‍ഷത്തേക്ക് പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ലെന്നും ഐസക് വ്യക്തമാക്കി. ചാലക്കുടിയില്‍ കലാഭവന്‍ മണി സ്മാരകും കുടവട്ടൂരില്‍ ഭരത് മുരളി സ്മാരകവും നിര്‍മ്മിക്കും. എല്ലാ ഇടപാടുകള്‍ക്കും ബില്‍ അവകാശമാക്കി എന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.

നാണ്യവിളകളുടെ വിലത്തകര്‍ച്ച പരിഹാരമില്ലാതെ തുടരുകയാണ്. സമ്പദ്ഘടനയിലെ മുരടിപ്പ്മൂലം രണ്ടു പതിറ്റാണ്ടുകാള്‍ക്കു ശേഷം സാദ്യമായി സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയുടെ പിന്നിലായി. ഗള്‍ഫ് പ്രതിസന്ധി ഇനിയും നീളുകയാണെങ്കില്‍ വിദേശ പണവരുമാനത്തെ പ്രതികൂലമായി ബാധിക്കും. കേരള സമ്പദ്ഘടനയില്‍ 80കളുടെ അവസാനത്തോടെ രൂപപ്പെട്ട കുതിപ്പ് ഇതോടെ അവസാനിക്കുമെന്നും ഐസക് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന നികുതി വരുമാനത്തിലുണ്ടായ ഇടിവാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മൂന്നു വര്‍ഷത്തെക്കാലത്ത് ബജറ്റ് മതിപ്പു കണക്കുപ്രകാരം നികുതിയായി പിരിക്കേണ്ട തുക 1,26,666.61 കോടി രൂപയായിരുന്നു. ഇതിനു പുറമേ അധിക വിഭവ സമാഹരണമായി 3,463.68 കോടി രൂപകൂടി പിരിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ പിരിക്കാന്‍ കഴിഞ്ഞത് ലക്ഷ്യത്തിന്റെ 81.63% മാത്രമാണ്. നികുതിവരുമാനത്തിന്റെ തകര്‍ച്ചയുടെ കാരണം മുഖ്യമായും നികുതി ഭരണത്തിലെ കെടുകാര്യസ്ഥതതും അഴിമതിയുമാണ്. പണംചെലവഴിക്കുന്നതിലെ അരാജകത്വവും കാരണമായി.

ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ക്കു പകരം പലപ്പോഴും ധനവകുപ്പിനോട് ചോദിക്കാതെയും മറികടന്നുകൊണ്ടും കാര്യങ്ങള്‍ തീരുമാനിക്കുന്നത് സാധാരണമായിരുന്നു. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ഒരു ലക്ഷം കോടി രൂപ സംസ്ഥാനത്ത് മുതല്‍മുടക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഇന്നു നേരിടുന്ന സാമ്പത്തിക മുരടിപ്പ് മറികടക്കന്‍ കഴിയും. ഇതാണ് 20167 ബജറ്റിലെ വകസനതന്ത്രമെന്നും ആമുഖ പ്രസംഗത്തില്‍ ഐസക് വ്യക്തമാക്കി.

സാമ്പത്തിക മാന്ദ്യം പ്രവാസികളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ബജറ്റില്‍ തിരിച്ചുവരുന്നവര്‍ക്ക് പുനരധിവാസം ഉറപ്പുനല്‍കുന്നു. സഹായം ആവശ്യമില്ലാത്തവര്‍ക്ക് നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സൗകര്യമൊരുക്കും.
നോര്‍ക്കക്ക് 10 കോടി അനുവദിച്ച ബജറ്റില്‍ പുനരധിവാസത്തിന് 12 കോടിയും വകയിരുത്തി. ഒപ്പം ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്.

ശ്രീനാരായണ ഗുരുവില്‍ തുടങ്ങി കവി ഒ.എന്‍.വി കുറുപ്പിന്റെ ഈരടികളോടെ അവസാനിപ്പിച്ച മൂന്നു മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗമാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ നടത്തിയത്. ‘ശിവഗിരിയില്‍ നമുക്ക് ജാതിയില്ല’ എന്ന നാരായണ ഗുരുവിന്റെ വാചകം ഓര്‍മിപ്പിച്ചായിരുന്നു പ്രസംഗം ആരംഭിച്ചത്. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നോര്‍പ്പിച്ചുകൊണ്ട് ഒ.എന്‍.വിയുടെ കവിതയില്‍ നിന്ന് ഒരു ഈരടിയും ചൊല്ലിയാണ് ധനമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.