സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് അനില്‍ കുബ്ലെക്ക് ബ്രിട്ടീഷ് എയര്‍വേയ്സ് കൊടുത്ത പണി. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ടീമിനൊപ്പം വെസ്റ്റിന്‍ഡീസ് പര്യടനത്തിന് പോയപ്പോഴാണ് അനില്‍ കുംബ്ലെക്ക് ബ്രിട്ടീഷ് എയര്‍വേയ്സിന്റെ വക പണി കിട്ടിയത്.
കുംബ്ലെയും ടീമും വെസ്റ്റിന്‍ഡീസിലെ സെന്റ് കീറ്റ്സില്‍ എത്തിയിട്ടും അദ്ദേഹത്തിന്റെ ലഗേജ് സമയത്ത് എത്തിയില്ല. ബ്രിട്ടീഷ് എയര്‍വേയ്സിന് പതിവായി സംഭവിക്കുന്ന വീഴ്ചയാണ് കുംബ്ലെയുടെ കാര്യത്തിലും സംഭവിച്ചത്. മുംബൈയില്‍ നിന്നും ലണ്ടന്‍ വഴിയാണ് ഇന്ത്യന്‍ ടീം സെന്റ് കീറ്റ്സില്‍ എത്തിയത്.
വീഴ്ച സംഭവിച്ചതില്‍ ബ്രിട്ടീഷ് എയര്‍വേയ്സ് കുംബ്ലെയോട് ക്ഷമാപണം നടത്തി. ട്വിറ്ററിലൂടെയാണ് എയര്‍ലൈന്‍ കമ്പനി ക്ഷമാപണം നടത്തിയത്. സച്ചിന് തെന്‍ഡുല്‍ക്കര്‍ക്കും ബ്രിട്ടീഷ് എയര്വേയ്സില് നിന്ന് സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് തന്റെ കാര്യത്തില്‍ സച്ചിന് രൂക്ഷമായി പ്രതികരിച്ചപ്പോള്‍ കുബ്ലെ ഇതുവരേയും ഒന്നും പറഞ്ഞിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല