1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2016

സ്വന്തം ലേഖകന്‍: മൂന്നു നക്ഷത്രങ്ങളെ ഒരേ സമയം ചുറ്റുന്ന ഗ്രഹം, പുതിയ കണ്ടെത്തലുമായി അരിസോണാ സര്‍വകലാശാലയിലെ ഗവേഷകര്‍. ഒന്നിനുപകരം മൂന്ന് നക്ഷത്രങ്ങളെ ഒരേ സമയം ചുറ്റുന്ന ഭീമന്‍ ഗ്രഹത്തെ ഭൂമിയില്‍നിന്ന് 340 പ്രകാശവര്‍ഷം അകലെയാണ് കണ്ടെത്തിയത്. ഈ ഗ്രഹത്തിന് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കാള്‍ നാലിരട്ടി വലുപ്പമുണ്ട്.

ഈ ഗ്രഹത്തില്‍ ചില കാലങ്ങളില്‍ ഒരുദിനം മൂന്ന് ‘സൂര്യോദയവും’ മൂന്ന് അസ്തമയങ്ങളും ഉണ്ടായിരിക്കുമെന്നതാണ് പ്രത്യേകത. 1.6 കോടി വര്‍ഷം പ്രായം കണക്കാക്കുന്ന ഈ ഗ്രഹത്തെ അരിസോണ സര്‍വകലാശാലയിലെ ഗവേഷകരാണ് തിരിച്ചറിഞ്ഞത്. ഇതുവരെ തിരിച്ചറിഞ്ഞതില്‍ താരതമ്യേന പ്രായവും പിണ്ഡവും കുറഞ്ഞ ഗ്രഹമാണിത്. 580 ഡിഗ്രിയാണ് ഉപരിതല താപനില കണക്കാക്കിയിരിക്കുന്നത്.

ഭൂരിഭാഗം അന്യഗ്രഹങ്ങളെയും ബഹിരാകാശ ദൂരദര്‍ശിനികളുടെ സഹായത്തോടെയാണ് കണ്ടത്തെിയിട്ടുള്ളതെങ്കില്‍, ഈ ഗ്രഹത്തെ ഭൂമിയില്‍നിന്ന് നേരിട്ടുള്ള നിരീക്ഷണത്തിലൂടെതന്നെ കണ്ടെത്തി. ഗ്രഹത്തിന്റെ പരിക്രമണം പകുതി പൂര്‍ത്തിയാകുമ്പോള്‍, ആകാശത്ത് മൂന്നു നക്ഷത്രങ്ങളെയും കാണാനാകും. അതിനാല്‍, പരിക്രമണത്തിന്റെ കാല്‍ഭാഗം സമയവും (140 വര്‍ഷം) ഈ ഗ്രഹത്തില്‍ തുടര്‍ച്ചയായ പകലായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.