സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഡാളസില്‍ രണ്ടു കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ട സംഭവം, പ്രതിഷേധം ഇരമ്പുന്നു. കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവപ്പിലാണ് ഡാളസിലെ രണ്ടു കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡാളസില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ അക്രമികളുടെ വെടിയേറ്റ് അഞ്ചു പോലീസുകാര്‍ മരിച്ചു. ഏഴു പേര്‍ക്കു പരിക്കേറ്റു.
അതേസമയം, അക്രമികളില്‍ ഒരാളെ റോബോട്ടിനെ ഉപയോഗിച്ച് പോലീസ് വകവരുത്തിയതായി റിപ്പോര്‍ട്ടുണ്ട്. സംശയകരമായ സാഹചര്യത്തില്‍ കണ്ട ആളുടെ സമീപത്തേക്ക് പോലീസ് റോബോട്ടിനെ അയച്ച് ഇയാളുമായി ആശയവിനിമയം നടത്തി. താന്‍ വെള്ളക്കാരായ പോലീസുകാരെ കൊലപ്പെടുത്താനെത്തിയതാണെന്ന് ഇയാള്‍ പറഞ്ഞു. തോക്കുമായി സംശയകരമായ നീക്കം നടത്തിയ ഇയാളെ റോബോട്ടിലെ ബോംബ് പൊട്ടിച്ചു വകവരുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പ്രതിഷേധക്കാരല്ല, സമീപമുള്ള കെട്ടിടത്തില്‍ ഒളിച്ചിരുന്നവരാണു വെടിവച്ചതെന്ന നിഗമനത്തിലാണു പോലീസ്. പരിക്കേറ്റ ഏഴു പോലീസുകാരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. നഗരത്തില്‍ പലഭാഗത്തും ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന അജ്ഞാത ഭീഷണിയെത്തുടര്‍ന്നു തിരക്കേറിയ സ്ഥലങ്ങളില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തിവരികയാണ്.
കഴിഞ്ഞ ബുധനാഴ്ച മിനസോട്ടയില്‍ ഫിലാന്‍ഡോ കാസില്‍ എന്ന കറുത്ത വര്‍ഗക്കാരനെ പോലീസ് ഉദ്യോഗസ്ഥന് വെടിവച്ചു കൊലപ്പെടുത്തുകയും ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഫിലാന്ഡോയുടെ കാമുകി ഡയമണ്ട് റെയ്നോള്ഡ്സാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഫിലാന്ഡോയും ഡയമണ്ടും നാലുവയസുള്ള മകളും കാറില്‍ സഞ്ചരിക്കുമ്പോഴാണു പോലീസ് വെടിയുതിര്‍ത്തത്. അടുത്ത ദിവസം ലൂയിസിയാനയില്‍ അല്‍ട്ടണ്‍ സ്റ്റെര്‍ലിംഗ് എന്നയാളെയും പോലീസ് സമാനമായ രീതിയില്‍ കൊലപ്പെടുത്തി. കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള പോലീസിന്റെ അതിക്രമങ്ങള്‍ക്കെതിരേ പ്രതിഷേധം അതിവേഗം പടരുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല