സാബു ചുണ്ടക്കാട്ടില്‍: നിങ്ങള്‍ ഈ വര്‍ഷത്തെ മാഞ്ചെസ്റ്റെര്‍ ദുക്‌റാന തിരുനാളില്‍ പങ്കെടുത്തോ ? ഇല്ലെങ്കില്‍ വിഷമിക്കേണ്ട. തിരുന്നാളിന്റെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ പുറത്തിറങ്ങി. ജൂലൈ ഒന്നാം തിയതി നടന്ന ബിജു നാരായണന്റെ ഗാനമേളയും, രണ്ടാം തിയതി നടന്ന തിരുന്നാള്‍ കുര്‍ബാനയും ,പ്രദക്ഷിണവും ,മറ്റു പരിപാടികളും എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഗാനമേളയുടെ പ്രസക്ത ഭാഗങ്ങള്‍ അര മണിക്കൂറിലും,തിരുന്നാള്‍ കുര്‍ബാനയും പ്രദക്ഷിണവും എല്ലാം ഒന്നര മണിക്കൂര്‍ നീണ്ട വീഡിയോ യിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.ടോണി കോച്ചേരി,ജിബില്‍ ജോണ്‍ എന്നിവരാണ് കാമറയും,എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ആണ് മാഞ്ചെസ്റ്റെര്‍ തിരുനാളില്‍ പങ്കെടുക്കാന്‍ എത്തിയത്. കോതമംഗലം രൂപതാ ബിഷപ്പ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍,ഷ്രൂഷ്ബറി ബിഷപ്പ് മാര്‍ക് ഡേവീസ്,എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചപ്പോള്‍ ഷ്രൂഷ്ബറി വികാരി ജനറാള്‍ മോണ്‍.മൈക്കിള്‍ ഗാനന്‍,യുകെ സിറോമലബാര്‍ കോര്‍ഡിനേറ്റര്‍ റെവ.ഡോ തോമസ് പറയടിയില്‍ അടക്കം ഒട്ടേറെ വൈദീകര്‍ സഹകാര്‍മികരായി. തിരുന്നാള്‍ തിരുക്കര്മങ്ങളും,പ്രദക്ഷിണവും എല്ലാം ഭക്തി സാന്ദ്രമായപ്പോള്‍ ആയിരങ്ങള്‍ക്ക് തിരുന്നാള്‍ ആത്മീയ നിര്‍വൃതിയും പകര്‍ന്നു നല്‍കി. ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച 101 അംഗ തിരുന്നാള്‍ കമ്മറ്റിയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ജൂലൈ ഒന്നിന് ഫോറം സെന്റ്ററില്‍ നടന്ന ബിജു നാരായണന്റെ ഗാനമേളയില്‍ നിന്നും,
ജൂലൈ രണ്ടിലെ പ്രധാന തിരുന്നാള്‍ ദിനത്തില്‍ നിന്നും,
തിരുന്നാള്‍ ഹൈലൈറ്റ്‌സ് ഉള്‍പ്പെടുത്തിയ വീഡിയോ,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല